കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള മണ്ണെണ്ണ വൈകുന്നു; കര്‍ഷകര്‍ ആശങ്കയില്‍
കോഴിക്കോട്: കാര്‍ഷികാവശ്യത്തിനു പെര്‍മിറ്റ് പ്രകാരമുള്ള മണ്ണെണ്ണ വിതരണം വൈകുന്നു. സാധാരണ ജനുവരി ആദ്യം മുതല്‍ നല്‍കേണ്ട മണ്ണെണ്ണയാണ് ഫെബ്രുവരി ആയിട്ടും കര്‍ഷകര്‍ക്ക് ലഭിക്കാത്തത്. മണ്ണെണ്ണ പെര്‍മിറ്റ് വിതരണത്തിനുള്ള നടപടികള്‍ നവംബര്‍ മാസത്തില്‍ തന്നെ കൃഷിഭവനുകളില്‍ തുടങ്ങാറുണ്ട്. എങ്കില്‍ മാത്രമെ ജനുവരിയില്‍ കര്‍ഷകര്‍ക്ക് പെര്‍മിറ്റ് അനുസരിച്ചുള്ള മണ്ണെണ്ണ കൊടുക്കാന്‍ കഴിയൂ.
എന്നാല്‍ ഇത്തവണ ഇതിനുള്ള അപേക്ഷ ഇതുവരെ വിളിച്ചിട്ടില്ല. ഇനി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു മണ്ണെണ്ണ അര്‍ഹതപ്പെട്ട കര്‍ഷകര്‍ക്ക് ലഭിക്കുമ്പോഴേക്കും വേനലില്‍ കൃഷി ഉണങ്ങിക്കരിഞ്ഞിരിക്കും.
അപേക്ഷ സ്വീകരിക്കാനുള്ള നിര്‍ദേശം ലഭിച്ചിട്ടില്ലെന്നാണ് കൃഷിഭവനുകളില്‍ നിന്നും ലഭിക്കുന്ന മറുപടി. മലയോര പ്രദേശങ്ങളിലുള്ള നിരവധി കര്‍ഷകര്‍ ഇപ്പോഴും മണ്ണെണ്ണ പെര്‍മിറ്റിനെ ആശ്രയിച്ചാണ് കൃഷിക്ക് ജലസേചനം നടത്തുന്നത്.
റേഷന്‍ കടകളില്‍ നിന്നും ലഭിക്കുന്ന മണ്ണെണ്ണയുടെ വിലയ്ക്കു തന്നെയാണ് പെര്‍മിറ്റുള്ള കര്‍ഷകര്‍ക്കും മണ്ണെണ്ണ ലഭിക്കുന്നത്. പൊതുമാര്‍ക്കറ്റില്‍ നിന്നും വന്‍വിലകൊടുത്ത് മണ്ണെണ്ണ വാങ്ങി ജലസേചനം നടത്താന്‍ കര്‍ഷകര്‍ക്കാവില്ല. വേനല്‍ചൂട് കനത്തതോടെ കൃഷികള്‍ ഉണങ്ങിത്തുടങ്ങിയിട്ടുമുണ്ട്.
പുതിയ മണ്ണെണ്ണ പെര്‍മിറ്റുകള്‍ നല്‍കാതെ നിലവിലുള്ളവര്‍ക്ക് പുതുക്കി നല്‍കുക മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇതാകട്ടെ നിലവിലുണ്ടായിരുന്ന പെര്‍മിറ്റിന്റെ പകുതി മാത്രമാണെന്നും പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."