HOME
DETAILS

ലോ അക്കാദമി: സമരം ശക്തമാക്കാന്‍ വിദ്യാര്‍ഥി സംഘടനകളുടെ തീരുമാനം

  
backup
February 01 2017 | 19:02 PM

%e0%b4%b2%e0%b5%8b-%e0%b4%85%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a6%e0%b4%ae%e0%b4%bf-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%82-%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%be%e0%b4%95-2

തിരുവനന്തപുരം: പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്നു നീക്കിയെങ്കിലും ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ട് ലോ അക്കാദമിയില്‍ നടത്തി വരുന്ന സമരം സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കാന്‍ ബി.ജെ.പിയും മറ്റു വിദ്യാര്‍ഥി സംഘടനകളും തീരുമാനിച്ചു. അതേ സമയം ലോ അക്കാദമിയിലേയ്ക്ക് ഇന്നലെ നടന്ന ബി.ജെ.പി മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പൊലിസും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ഏറ്റുമുട്ടി. മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു.
ലോ അക്കാദമി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് അമ്പലമുക്കില്‍ നിന്ന് പ്രകടനമായെത്തിയ ബി.ജെ.പി പ്രവര്‍ത്തകരെ പേരൂര്‍ക്കട ജങ്ഷനില്‍ പൊലിസ് തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായത്. ബാരിക്കേഡ് മറികടക്കാനുള്ള ശ്രമമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. പൊലിസുമായി ബലപ്രയോഗത്തിന് മുതിര്‍ന്ന പ്രവര്‍ത്തകരെ ലാത്തിവീശി ഓടിച്ചെങ്കിലും പലവഴിക്കായി പിരിഞ്ഞ പ്രവര്‍ത്തകര്‍ പൊലിസിന് നേരെ തിരിയുകയായിരുന്നു. പൊലിസിന് നേരെ കല്ലും കുപ്പികളും കമ്പുകളും വലിച്ചെറിഞ്ഞതോടെ ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാത്തതിനാല്‍ കണ്ണീര്‍ വാതക പ്രയോഗം നടത്തി. മുപ്പതിലേറെ തവണ ഗ്രനേഡുകള്‍ പ്രയോഗിച്ച പൊലിസ് പ്രവര്‍ത്തകരെ ക്രൂരമായി തല്ലുകയും മര്‍ദിച്ചവശരാക്കുകയും ചെയ്തതായി ബി.ജെ.പി ആരോപിച്ചു. ഒരുമണിക്കൂറോളം പേരൂര്‍ക്കട ജങ്ഷനെ യുദ്ധക്കളമാക്കിയ ഏറ്റുമുട്ടല്‍ ഉന്നത പൊലിസുദ്യോഗസ്ഥരുടെയും നേതാക്കളുടെയും ഇടപെടലിനെ തുടര്‍ന്നാണ് ശാന്തമായത്.
ഗ്രനേഡ് പൊട്ടി പരുക്കേറ്റ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ബാവ, ബി.ജെ.പി പ്രവര്‍ത്തകനായ നാലാഞ്ചിറ സ്വദേശി അരുണ്‍ചന്ദ് എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍പ്രവേശിപ്പിച്ചു. ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ അരുണ്‍കുമാര്‍, ദിനകരന്‍ പത്രത്തിന്റെ ഫോട്ടോഗ്രാഫര്‍ സജിത് ഗോപന്‍, ഏഷ്യാനെറ്റ് ഡ്രൈവര്‍ ഹൃദയന്‍ എന്നിവര്‍ക്ക് സംഘര്‍ഷത്തില്‍ പരുക്കേറ്റു. നാല് പൊലിസ് ജീപ്പുകളുടെ ഗ്ലാസുകള്‍ പ്രവര്‍ത്തകര്‍ എറിഞ്ഞു തകര്‍ത്തു. പരുക്ക് പറ്റിയവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി.
ബി.ജെ.പിയുടെ സത്യഗ്രഹ പന്തലിന് സമീപം സംഘടിച്ച പ്രവര്‍ത്തകരെ നിരാഹാരം അനുഷ്ഠിക്കുന്ന വി. മുരളീധരനുള്‍പ്പെടെയുള്ള നേതാക്കള്‍ അഭിസംബോധന ചെയ്തു. സംഭവങ്ങളുമായി ബന്ധപ്പെട്ട് ഏതാനും ബി.ജെ.പി പ്രവര്‍ത്തകരെ പൊലിസ് കസ്റ്റഡിയിലെടുത്തു. അതേ സമയം, എസ്.എഫ്.ഐയുടെ പിന്തുണയോടെ ഇന്ന് കോളജ് തുറക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. സമരക്കാര്‍ തടസമുണ്ടാക്കിയാല്‍ പൊലിസിന്റെ സഹായം തേടുമെന്നും അവര്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.ഇയിലെ ആദ്യ വനിതാ രക്ഷാസംഘം ദുബൈ പൊലിസിൽ

uae
  •  3 months ago
No Image

അര്‍ജുന്‍ ദൗത്യം; ലോറിയുടെ ലോഹഭാഗം കണ്ടെത്തി; തന്റെ ലോറിയുടേതെന്ന് സ്ഥിരീകരിച്ച് ഉടമ

Kerala
  •  3 months ago
No Image

കണ്ണൂരിൽ എംപോക്സ് സംശയം: വിദേശത്ത് നിന്നെത്തിയ ആൾ രോ​ഗലക്ഷണങ്ങളോടെ ചികിത്സയിൽ

Kerala
  •  3 months ago
No Image

ദുബൈയിലെ സത്വ മേഖലയിൽ ഇന്ധന ടാങ്കറിന് തീപിടിച്ചു

uae
  •  3 months ago
No Image

റോസാപ്പൂ കൃഷിയിലും സ്വദേശിവൽകരണവുമായി സഊദി

Saudi-arabia
  •  3 months ago
No Image

അറ്റകുറ്റപ്പണി; അൽ മക്തൂം പാലം ജനുവരി 16 വരെ രാത്രി അടയ്ക്കും

uae
  •  3 months ago
No Image

സഊദിയിൽ വാഹനാപകടത്തിൽ മലയാളി യുവതിയും കുഞ്ഞും മരിച്ചു

Saudi-arabia
  •  3 months ago
No Image

വിവാദങ്ങള്‍ക്കിടയില്‍ മാധ്യമങ്ങളെ കാണാന്‍ മുഖ്യമന്ത്രി; വാര്‍ത്താ സമ്മേളനം നാളെ രാവിലെ 11 മണിക്ക്

Kerala
  •  3 months ago
No Image

ബൈറൂത്തിലേക്ക് പോകുന്നവർ പേജർ, വാക്കി ടോക്കി കൈവശം വയ്ക്കരുതെന്ന്

uae
  •  3 months ago
No Image

നിപ പരിശോധന ഫലം; 20 പേര്‍കൂടി നെഗറ്റീവ്, പുതുതായി ആരെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല, മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago