വേദിയില്‍ പരിഭവിച്ച് മണവാട്ടിമാരും കൂട്ടരും
തൃശ്ശൂര്‍: ഒപ്പനയുടെ മൊഞ്ചിന് ചേര്‍ന്നതല്ല വേദി എന്ന പരിഭവത്തോടെ മണവാട്ടിമാരും കൂട്ടുകാരും ആദ്യം തന്നെ പിണങ്ങി. പ്രധാന വേദികളില്‍ നടത്തേണ്ട ഇനമാണ് ഒപ്പന എന്നതാണ് പിണക്കത്തിന്റെ പ്രധാനകാരണമെങ്കിലും പിന്നെയങ്ങോട്ട് എല്ലാത്തിനും പിണക്കമായി.
ഹോളി ഫാമിലി എച്ച്.എസ് ആണ് ഹൈസ്‌കൂള്‍ വിഭാഗം ഒപ്പനയുടെ വേദി. 10 മണിക്ക് തുടങ്ങേണ്ടിയിരുന്ന മത്സരം വൈകി. വേദിയും സദസും ചെറുതാണെന്നും ഒപ്പനയുടെ ആവേശത്തിന് ചേര്‍ന്നതല്ലെന്നുമായിരുന്നു പ്രധാന പരാതി.
കസേരകള്‍ ആവശ്യത്തിനില്ലാതിരുന്നതില്‍ മത്സരം തുടങ്ങുന്നതിന് മുമ്പ് തന്നെ കാണാനെത്തിയവര്‍ നിന്ന് മടുത്തു. സ്ത്രീകളും പെണ്‍കുട്ടികളുമായിരുന്നു അധികവും.
നാല് കഷണങ്ങളായി വേദിയില്‍ വിരിച്ചിരുന്ന മാറ്റില്‍ തട്ടി മത്സരാര്‍ഥികള്‍ വീഴുമെന്നും അത് നീക്കണമെന്നും ആവശ്യമുയര്‍ന്നു. വിദ്യാര്‍ഥികളും
കൂടെയുണ്ടായിരുന്ന അധ്യാപകരും ഒപ്പന രംഗത്ത് പ്രവര്‍ത്തിക്കുന്നവരും ഇതേ ആവശ്യമുന്നയിച്ചു. ഈ ചുവപ്പ് പരവതാനി പിന്നീട് മാറ്റി. വിധികര്‍ത്താക്കള്‍ പതിനൊന്നു മണിയോടെ എത്തി. പതിനൊന്നര കഴിഞ്ഞാണ് മത്സരം തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."