ക്രിമിനല്‍ കേസുകളിലെ പ്രതി ഒന്നര കിലോ കഞ്ചാവുമായി പിടിയില്‍
തൃശൂര്‍: ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ ഒന്നര കിലോ കഞ്ചാവുമായി കോലഴി എക്‌സൈസ് റേഞ്ച് പാര്‍ട്ടി അറസ്റ്റ് ചെയ്തു. പറവൂര്‍ ആലങ്ങാട് പഴമ്പിള്ളി വീട്ടില്‍ അഖില്‍ പോളി(22)നെയാണ് വിയ്യൂര്‍ പവര്‍ ഹൗസ് പരിസരത്തു നിന്ന് ഇന്‍സ്‌പെക്ടര്‍ എ രാദാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
മെഡിക്കല്‍ കോളജ്, എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍ക്കു കൊണ്ടുവന്നതാണ് കഞ്ചാവെന്ന് പൊലിസ് പറഞ്ഞു. സമീപകാലത്ത് വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവിന്റെ ഉപഭോഗം കൂടിവരുന്നുവെന്ന പരാതിയില്‍ തൃശൂര്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷനര്‍ എസ് സലീമിന്റേയും അസി. എക്‌സൈസ് കമ്മീഷണര്‍ ഷാജി എസ് രാജന്റേയും നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഈ മേഖല കര്‍ശനമായ നിരീക്ഷണത്തിലായിരുന്നു. എക്‌സൈസ് വകുപ്പിന്റെ വിമുക്തി മിഷന്റെ ഭാഗമായി നടപ്പിലാക്കുന്ന കോലഴി എക്‌സൈസിന്റെ നയപരിപാടികളുടെ പ്രവര്‍ത്തനങ്ങളാണ് കേസിലേക്ക് വെളിച്ചം വീശിയത്. ഈ മേഖലയില്‍ കഴിഞ്ഞ രണ്ടു മാസങ്ങളിലായി അഞ്ചിലേറെ കഞ്ചാവ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
കഞ്ചാവു കടത്തില്‍ നൂതനമായ കോഡാണ് ഇവര്‍ ഉപയോഗിച്ചിരുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. 'ബുഷ്' എന്ന ഓമനപ്പേരില്‍ വിളിച്ചാലാണ് കഞ്ചാവ് ഇടപാടുകാനെ തേടിയെത്തുക. പൊള്ളാച്ചി, കോയമ്പത്തൂര്‍, സേലം എന്നിവിടങ്ങളില്‍ നിന്ന് കിലോഗ്രാമിന് 8000 രൂപക്ക് വാങ്ങുന്ന കഞ്ചാവ് 30000 രൂപക്കാണ് വില്‍ക്കുന്നത്. അന്വേഷണ സംഘത്തില്‍ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍എസ് രാമദാസന്‍, പ്രിവന്റീവ് ഓഫിസര്‍മാരായ എ ബി പ്രസാദ്, ടി കെ സുരേഷ്‌കുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എം കെ കൃഷ്ണ പ്രസാദ്, എം എസ് സുധീര്‍, ടി ജി മോഹനന്‍, കെ എസ് ഗോപകുമാര്‍, ടി ജെ ജോസ്, ഡിക്‌സന്‍ പി ഡേവിസ്, സി എല്‍ ജെയ്ന്‍, പി എസ് സിജന്‍ എന്നിവരുള്‍പ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."