HOME
DETAILS
MAL
ബല്‍റാം എം.എല്‍.എയുടെ ഓഫിസ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു
backup
January 06 2018 | 13:01 PM
ബപാലക്കാട്: വി.ടി ബല്‍റാം എം.എല്‍.എ എ.കെ.ജിക്കെതിരേ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ എം.എല്‍.എയുടെ ഓഫിസ് അടിച്ചു തകര്‍ത്തു. ഡി.വൈ.എഫ്.ഐ തൃത്താല മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചിനിടെയായിരുന്നു ആക്രമണം. ഓഫിസിനു നേരെ കരിഓയില്‍ പ്രയോഗവും നടത്തി.
കഴിഞ്ഞ ദിവസമാണ് എ.കെ.ജിയുടെ ബന്ധപ്പെടുന്ന പരാമര്‍ശങ്ങള്‍ തന്റെ ഫെയ്സ്ബുക്ക് പേജില്‍ വി.ടി ബല്‍റാം പോസ്റ്റ് ചെയ്യുന്നത്. എ.കെ.ജി-സുശീല ഗോപാലന് ബന്ധത്തെ കുറിച്ച് കഴിഞ്ഞ ദിവസം രാത്രിയാണ് വി.ടി ബല്‍റാം പോസ്റ്റ് ചെയ്തത്. പോസ്റ്റില്‍ അധിക്ഷേപകരമായ പരാമര്ശങ്ങളുണ്ടായതോടെയാണ് പ്രതിഷേധം ശക്തമായത്. ഇതിനെ തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെ ബല്‍റാമിന്റെ ഓഫിസിന് നേരെ അജ്ഞാതര്‍ മദ്യകുപ്പികളെറിയുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."