ചൈല്‍ഡ്‌ലൈന്‍ വാര്‍ഷികാഘോഷം
പാലക്കാട്: കുട്ടികളുടെ സുരക്ഷയ്ക്കായി 1098 എന്ന നമ്പറിലൂടെ രാജ്യത്തെ ആദ്യ 24 മണിക്കൂര്‍ സൗജന്യ സേവനം എര്‍പ്പെടുത്തിയ സര്‍ക്കാരിതര സംഘടനയായ ചൈല്‍ഡ്‌ലൈനിന്റെ 10ാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് തുടക്കമായി. പാലക്കാട് ലയന്‍സ് സ്‌കൂളില്‍ ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ചൈല്‍ഡ്‌ലൈന്‍ നോഡല്‍ ഡയറക്ടര്‍ റവ.പി.വി. ലില്ലി അധ്യക്ഷയായി.
2008 നവംബര്‍ 17നാണ് ചൈല്‍ഡ്‌ലൈന്‍ പാലക്കാട് ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത.് 6225-ലെറെ കേസുകള്‍ കുട്ടികളുമായി ബന്ധപ്പെട്ട'് ചൈല്‍ഡ് ലൈനില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉദ്ഘാടന പരിപാടിയില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഫാദര്‍ ജോസ് പോള്‍ മുഖ്യപ്രഭാഷണം നടത്തി.
പാലക്കാട് അഡ്മിനിസ്‌ട്രേഷന്‍ ഡിവൈ.എസ്.പി കെ.എല്‍. രാധാകൃഷ്ണന്‍ മുഖ്യാതിഥിയായി.
കൊളാബ് ഡയറക്ടര്‍ ജോര്‍ജ് പുത്തന്‍ച്ചിറ, ലയണ്‍സ് ക്ലബ് പ്രസിഡന്റ് സി.വി. ജെയിംസ്, ചൈല്‍ഡ് ലൈന്‍ നോഡല്‍ കോഡിനേറ്റര്‍ സൗമ്യ ടിറ്റോ, ലയണ്‍സ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഉമാദേവി, ചൈല്‍ഡ് ലൈന്‍ കൊളാബ് കോഡിനേറ്റര്‍ ഗോപകുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."