ഡോക്യുമെന്ററി - ഫോട്ടോപ്രദര്‍ശനം അഞ്ചിന്
പാലക്കാട്: ബാലികാ ദിനത്തോടനുബന്ധിച്ച് സാമൂഹിക നീതി വകുപ്പ് ഇന്‍ഫര്‍മേഷന്‍വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള മൊബൈല്‍ പ്രദര്‍ശന വാഹനം ഫെബ്രുവരി അഞ്ചിന് ജില്ലയിലെത്തും. രാവിലെ ഒന്‍പതിന് വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് പരിസരത്ത് പ്രചാരണ വാഹനത്തിന് സ്വീകരണമൊരുക്കും. ഇതോടനുബന്ധിച്ച് നടത്തുന്ന ജില്ലാതല പ്രചാരണ പരിപാടിയില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും. തുടര്‍ന്ന് രാവിലെ 11ന് പട്ടാമ്പി ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വൈകീട്ട് നാലിന് തെങ്കര എന്നിവിടങ്ങളിലും മൊബൈല്‍ പ്രദര്‍ശനമുണ്ടാവും. ഫെബ്രുവരി ആറിന് രാവിലെ ഒന്‍പതിന് പുതുശ്ശേരി അട്ടപ്പള്ളം ജങ്ഷനിലും 11ന് കൊഴിഞ്ഞാമ്പാറയിലും നാലിന് വണ്ടാഴിയില്‍ കടപ്പാറയിലും പ്രദര്‍ശനം നടത്തും.
18 വയസിന് താഴെയുള്ള പെകുണ്‍കുട്ടികളുടെ വിവാഹം നടത്തിയാല്‍ രണ്ട് വര്‍ഷം തടവും ഒരു ലക്ഷം പിഴയും വിധിക്കാന്‍ നിയമമുണ്ട്. ശിശു വിവാഹത്തില്‍ പങ്കെടുക്കുന്നത് പോലും ശിക്ഷാര്‍ഹമാണ്.
നിയമവും ഭരണസംവിധാനങ്ങളും ഇക്കാര്യത്തില്‍ നല്‍കുന്ന സംരക്ഷണവുമാണ് ഡോക്യുമെന്ററിയില്‍ ചിത്രീകരിക്കുന്നത്. യഥാര്‍ഥ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഡോക്യൂമെന്ററി നിര്‍മിച്ചിരിക്കുന്നത് മലപ്പുറം ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."