മോദി സര്‍ക്കാര്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നു: ചെന്നിത്തല
കൊച്ചി: ജനാധിപത്യ മൂല്യങ്ങള്‍ കാറ്റില്‍ പറത്തി നരേന്ദ്ര മോദി സര്‍ക്കാര്‍ വര്‍ഗീയ വിഷം കുത്തിവച്ച് ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മോദിയുടെ ഏകാധിപത്യ ഭരണത്തില്‍ ജനങ്ങള്‍ ഒന്നടങ്കം ഭീതിയിലാണെന്നും അദ്ദേഹം പറഞ്ഞു.
ഐ.എന്‍.ടി.യു.സിയുടെ ദേശീയ പ്രവര്‍ത്തക സമിതിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല. കറന്‍സി പിന്‍വലിക്കലും മുന്നൊരുക്കമില്ലാതെ ജി.എസ്.ടി നടപ്പാക്കിയതും ജനങ്ങളുടെ പ്രതീക്ഷകള്‍ തകര്‍ത്തെറിഞ്ഞു.
പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുതുലയ്ക്കുന്നു. ജനങ്ങള്‍ക്കിടയില്‍ വെറുപ്പ് പരത്തുകയാണ് മോദി സര്‍ക്കാര്‍. ഇതിനെതിരേ തൊഴിലാളി ശബ്ദം ഉയരണമെന്നും ചെന്നിത്തല പറഞ്ഞു.
പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കാന്‍ വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ഭരണകൂടമാണ് ഇന്ത്യയിലുള്ളതെന്ന് അധ്യക്ഷത വഹിച്ച ഐ.എന്‍.ടി.യു.സി ദേശീയ പ്രസിഡന്റ് ഡോ. ജി സഞ്ജീവറെഡ്ഢി പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍, ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍, വി. ഡി സതീശന്‍, യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍, ഐ.എന്‍.ടി.യു.സി ദേശീയ ജനറല്‍ സെക്രട്ടറി രാജേന്ദ്ര പ്രസാദ് സിംഗ്, രാഘവയ്യ, അശോക് സിംഗ്, ടി.ജെ വിനോദ്, എം.എല്‍.എമാരായ റോജി ജോണ്‍, അന്‍വര്‍ സാദത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."