സി.പി.എം കൊല്ലം ജില്ലാ സമ്മേളനം ഓഖി ദുരന്തം: മുഖ്യമന്ത്രിക്ക് വീഴ്ച പറ്റിയെന്ന് വിമര്‍ശനം
കൊല്ലം: സി.പി.എം ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്ക് വിമര്‍ശനം. ഓഖി ദുരന്തം കൈകാര്യം ചെയ്തതില്‍ വീഴ്ച വന്നെന്നാണ് വിമര്‍ശനം ഉയര്‍ന്നത്.
ദുരന്ത മേഖലയില്‍ മുഖ്യമന്ത്രി നേരത്തേ പേകേണ്ടതായിരുന്നു. സാമ്പത്തിക സഹായവും നേരത്തേ നല്‍കേണ്ടതായിരുന്നുവെന്നും പ്രതിനിധികളില്‍ ചിലര്‍ ചൂണ്ടിക്കാട്ടി. തോമസ് ചാണ്ടിയെ സംരക്ഷിച്ചത് സര്‍ക്കാരിന്റെ പ്രതിച്ഛായ ഇല്ലാതാക്കി. ബന്ധു നിയമനം ഒഴിവാക്കേണ്ടതായിരുന്നു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു വിമര്‍ശനം.
കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന കാരാട്ട് ലൈന്‍ തള്ളി യെച്ചൂരിയെ പിന്തുണച്ച് ഒരുവിഭാഗം പ്രതിനിധികള്‍ രംഗത്തെത്തി. ആഭ്യന്തരവകുപ്പിനെതിരേയും രൂക്ഷവിമര്‍ശനമുണ്ടായി. പൊലിസിനു നല്‍കിയിരിക്കുന്ന സ്വാതന്ത്ര്യം അപകടമായി മാറുകയാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
ന്യായമായ ആവശ്യങ്ങള്‍ക്കു പോലും പൊലിസ് സ്റ്റേഷനില്‍ ചെല്ലാന്‍ കഴിയാത്ത അവസ്ഥയാണ്. കൊല്ലം ജില്ലയില്‍ പാര്‍ട്ടിക്കു കാര്യമായി വളരാന്‍ കഴിയുന്നില്ല. കോണ്‍ഗ്രസുമായി സഹകരിക്കില്ലെന്നതു പ്രായോഗികമല്ലെന്നു ചര്‍ച്ചയില്‍ വിമര്‍ശനം ഉയര്‍ന്നു.
ആദ്യ ദിവസം ചര്‍ച്ചയില്‍ പങ്കെടുത്ത ചടയമംഗലം, കടയ്ക്കല്‍ ഏരിയ കമ്മിറ്റികളില്‍ നിന്നുള്ള പ്രതിനിധികളാണ് യച്ചൂരിയെ പിന്തുണച്ചു സംസാരിച്ചത്. ഇന്ന് പുതിയ ജില്ലാകമ്മിറ്റിയെ തെരഞ്ഞെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."