ഇംഗ്ലണ്ടിനെതിരായ അണ്ടര്‍ 19 ചതുര്‍ദിനം മൂന്ന് കേരള താരങ്ങള്‍ ഇന്ത്യന്‍ ടീമില്‍
ിരോഹന് കുന്നുമ്മല്‍, ഡാരില്‍ എസ് ഫെരാരിയോ, സിജോമോന്‍ ജോസഫ് എന്നിവര്‍ 15 അംഗ ടീമില്‍ ഇടംപിടിച്ചു
കൊച്ചി: ഇംഗ്ലണ്ടിനെതിരായ അണ്ടര്‍ 19 ചതുര്‍ദിന മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ മൂന്നു കേരള താരങ്ങള്‍ ഇടം പിടിച്ചു. രോഹന് കുന്നുമ്മല്‍, ഡാരില്‍ എസ് ഫെരാരിയോ, സിജോമോന്‍ ജോസഫ് എന്നിവരാണ് ആദ്യ രണ്ടു മത്സരങ്ങളിലേക്കുള്ള ടീമിലെത്തിയത്. നാഗ്പൂരിലാണ് രണ്ടു മത്സരങ്ങളും നടക്കുന്നത്. ഈ മാസം 13 മുതല്‍ 16 വരെ ആദ്യ മത്സരവും 21 മുതല്‍ 24 വരെ രണ്ടാം മത്സരവും അരങ്ങേറും.
ഇതാദ്യമായാണ് കേരളത്തിന്റെ മൂന്നു താരങ്ങള്‍ ഒരേ സമയം ഇന്ത്യന്‍ ടീമിലേക്കെത്തുന്നത്. രോഹന് കുന്നുമ്മല്‍ ഓപണിങ് ബാറ്റ്സ്മാനും ഡാരില്‍ എസ് ഫെരാരിയോ ഓള്‍റൗണ്ടറുമാണ്. ഇടം കൈയന്‍ സ്പിന്നറായ സിജോമോന്‍ ജോസഫ് നിലവിലെ അണ്ടര്‍ 19 കേരള ക്യാപ്റ്റനാണ്.
ജോണ്ടി സിധു നായകനായി 15 അംഗ ഇന്ത്യന്‍ ടീമിനെയാണു തിരഞ്ഞെടുത്തത്.
ടീം: ജോണ്ടി സിധു (ക്യാപ്റ്റന്‍), അഭിഷേക് ഗോസ്വാമി, രോഹന് കുന്നുമ്മല്‍, സൗരഭ് സിങ്, രവി ഇന്ദര്‍ താക്കൂര്‍, ഉത്കര്‍ഷ് സിങ്, ഡാരില്‍ ഫെരാരിയോ, സിദ്ധാര്‍ഥ് അക്രെ, ലോകേശ്വര്‍, മയാങ്ക് മാര്‍കണ്ടെ, സിജോമോന്‍ ജോസഫ്, ഹര്‍ഷ് ത്യാഗി, റിഷഭ് ഭഗത്, കനിഷ്ക് സേത്, വിനീത് പന്‍വര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."