HOME
DETAILS
MAL
ഇറച്ചി വ്യാപാരികള്‍ക്കുനേരെ അക്രമം; ഗോവയില്‍ ബീഫ് ക്ഷാമം രൂക്ഷം
backup
January 07 2018 | 01:01 AM
ബംഗളൂരു: പശുസംരക്ഷകരുടെ ആക്രമണം ശക്തമായ സാഹചര്യത്തില്‍ കര്‍ണാടകയില്‍ നിന്ന് ഗോവയിലേക്ക് ബീഫ് കയറ്റി അയക്കുന്നത് ഇറച്ചി വ്യാപാരികള്‍ നിര്‍ത്തി. ഇതോടെ ഗോവയില്‍ ബീഫ് ക്ഷാമം രൂക്ഷമായിരിക്കുകയാണ്.
ഇറച്ചിയുമായി വരുന്ന വ്യാപാരികള്‍ക്കുനേരെ ഗോവയില്‍ വ്യാപകമായ ആക്രമണമാണ് പശുസംരക്ഷകരെന്ന് അവകാശപ്പെടുന്നവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.
കര്‍ണാടകയിലെ ബെല്‍ഗാമില്‍ നിന്നാണ് ഗോവയിലേക്ക് പ്രധാനമായും ഇറച്ചി കൊണ്ടുപോകുന്നത്. ക്രിസ്മസ് മുതല്‍ ആക്രമണം വര്‍ധിക്കുകയും മാംസം കൊണ്ടുപോകുന്ന വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്യുന്നുണ്ട്. ഇത് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നതെന്ന് ഇറച്ചി വ്യാപാരിയായ മന്നാ ബെപ്പാരി പറഞ്ഞു. പ്രതിദിനം 25 ടണ്‍ ബീഫാണ് ബെല്‍ഗാമില്‍ നിന്ന് ഗോവയിലേക്ക് കൊണ്ടുപോയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."