അനധികൃത സ്വത്ത്: ലാലുവിന്റെ മകള്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: ആര്.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകള്‍ മിസാ ഭാരതിക്കെതിരേ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ്(ഇ.ഡി) വീണ്ടും കുറ്റപത്രം സമര്‍പ്പിച്ചു. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് മിസക്കെതിരേ കേസെടുത്തിട്ടുള്ളത്. ഇവര്‍ക്കെതിരായ രണ്ടാമത്തെ കുറ്റപത്രമാണ് ഇന്നലെ എന്‍ഫോഴ്സ്മെന്റ് സമര്‍പ്പിച്ചത്. ഡിസംബര്‍ 23നാണ് മിസക്കും ഭര്‍ത്താവ് ശൈലേഷ് കുമാറിനും എതിരേ കേസെടുത്തിരുന്നത്. ഈ കേസ് ഡല്‍ഹി ഹൈക്കോടതി ഫെബ്രുവരി അഞ്ചിന് പരിഗണിക്കും. ഡല്‍ഹിയില്‍ അനധികൃതമായി സമ്പാദിച്ച പണം കൊണ്ട് ഫാം ഹൗസ് വാങ്ങിയെന്നാണ് കേസ്.
മിശൈല്‍ പാക്കേഴ്സ് ആന്‍ഡ് പ്രിന്റേഴ്സിന്റെ ഉടമസ്ഥതയിലുള്ള ഫാം ഹൗസ് മിസയുടേയും ഭര്‍ത്താവിന്റെയും പേരിലാണെന്ന് എന്‍ഫോഴ്സ്മെന്റ് അറിയിച്ചു. 2008-09 കാലഘട്ടത്തില്‍ 1.2 കോടി രൂപക്ക് വാങ്ങിച്ച ഫാം ഹൗസിന്റെ ഇടപാടുകള്‍ കള്ളപ്പണം ഉപയോഗിച്ചാണെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റിന്റെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."