അരുണ്‍ ജയ്റ്റ്ലിയെ പരിഹസിച്ച രാഹുലിനെതിരേ പരാതി
ന്യൂഡല്‍ഹി: കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയെ പരിഹസിച്ചു എന്നാരോപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരേ ബി.ജെ.പി നല്കിയ അവകാശലംഘന നോട്ടിസ് രാജ്യസഭ അധ്യക്ഷന്‍ എം. വെങ്കയ്യ നായിഡു ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന് കൈമാറി. രാഹുല്‍ ഗാന്ധി ലോക്സഭാംഗമായതിനാല് ആണ് നടപടിക്രമങ്ങള്‍ക്കായി കത്ത് ലോക്സഭാ സ്പീക്കര്‍ക്ക് കൈമാറിയത്.
പാര്‍ലമെന്റ് നടപടിക്രമങ്ങളുടെ 187ാം ചട്ടം അനുസരിച്ച് ബി.ജെ.പി എം.പി ഭൂപേന്ദ്ര യാദവാണ് രാഹുലിനെതിരേ നോട്ടിസ് നല്‍കിയത്. സാമൂഹിക മാധ്യമങ്ങളില്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലിക്കെതിരേ മോശം പരാമര്‍ശം നടത്തിയെന്നാണ് ആരോപണം.
ഡിയര്‍ മിസ്റ്റര്‍ 'ജയിറ്റ് ലൈ' നമ്മുടെ പ്രധാനമന്ത്രി ഉദ്ദേശിക്കുന്നതല്ല പറയുന്നതെന്നും പറയുന്നതല്ല ഉദ്ദേശിക്കുന്നതെന്നും രാജ്യത്തെ ഓര്മിപ്പിച്ചതിന് നന്ദി എന്നായിരുന്നു രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നത്. ജയിറ്റ്ലി എന്നതിന് പകരം നുണ എന്നര്‍ഥം കൂട്ടിച്ചേര്‍ത്ത് 'ജയിറ്റ് ലൈ' എന്നാണ് രാഹുല്‍ പ്രയോഗിച്ചത്. ഇതിനെതിരെ നടപടിയെടുക്കണമെന്നാണു ബി.ജെ.പി എം.പിയുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."