HOME
DETAILS
MAL
ഇ. അഹമ്മദിന് ആദരം; ലോക്സഭ ഇന്ന് സമ്മേളിക്കില്ല
backup
February 01 2017 | 21:02 PM
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും എം.പിയുമായ ഇ. അഹമ്മദിന്റെ നിര്യാണത്തില്‍ പാര്‍ലമെന്റ് അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തോടുള്ള ആദരസൂചകമായി ബജറ്റ് അവതരണത്തിനു മുന്‍പായി അംങ്ങള് ഒരു മിനിറ്റ് എഴുന്നേറ്റു നിന്നു മൗനം ആചരിച്ചു. അതേസമയം, ഇ. അഹമ്മദിന്റെ മരണത്തില്‍ അനുശോചിച്ച് ബജറ്റ് അവതരണം മാറ്റിവക്കണമെന്ന പ്രതിപക്ഷം ആവശ്യം സ്പീക്കര്‍ തള്ളി. പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ഈ അപേക്ഷ സ്പീക്കര്‍ നിരസിച്ചത്.
ബജറ്റ് അവതരണം ഭരണഘടനാപരമായ ബാധ്യതയാണെന്നാണ് സ്പീക്കര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, അന്തരിച്ച അദ്ദേഹത്തോടുള്ള ആദരസൂചകമായി സഭ ഇന്നു സമ്മേളിക്കില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. ഇ. അഹമ്മദിന്റെ വിയോഗം ദുഖകരമായെന്നും സ്പീക്കര്‍ സഭയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."