ജമാഅത്തുദ്ദഅ്‌വയെയും 71 സംഘടനകളെയും പാകിസ്താന്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി
ഇസ്‌ലാമാബാദ്: സൈനിക സഹായം റദ്ദാക്കിയ അമേരിക്കന്‍ നീക്കത്തിനു പിറകെ ഭീകരവാദ സംഘങ്ങള്‍ക്കെതിരേ ശക്തമായ നടപടിയുമായി പാകിസ്താന്‍ രംഗത്ത്. മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ ഹാഫിസ് സഈദിന്റെ ജമാഅത്തുദ്ദഅ്‌വയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി പാക് അധികൃതര്‍ ഉത്തരവിട്ടതായി റിപ്പോര്‍ട്ട്. മറ്റ് 71 നിരോധിത സംഘടനകളെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പാകിസ്താന്‍ ആഭ്യന്തര മന്ത്രാലയം വാര്‍ത്താകുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചതായി പ്രാദേശിക പത്രമായ 'ദ എക്‌സ്പ്രസ് ട്രിബ്യൂണ്‍' റിപ്പോര്‍ട്ട് ചെയ്തു. ഫലാഹെ ഇന്‍സാനിയത്ത് ഫൗണ്ടേഷന്‍ ആണ് പട്ടികയില്‍ ഉള്‍പ്പെട്ട മറ്റൊരു പ്രധാന സംഘം. പുതിയ ഉത്തരവു പ്രകാരം കരിമ്പട്ടികയില്‍ ഉള്‍പ്പെട്ട സംഘടനകള്‍ക്ക് സാമ്പത്തികമായോ മറ്റു തലങ്ങളിലോ സഹായം നല്‍കുന്നത് ഇനിമുതല്‍ ക്രിമിനല്‍ കുറ്റമായി കണക്കാക്കും.
അതിനിടെ, പാക് പ്രതിരോധ മന്ത്രിക്കെതിരേ ഹാഫിസ് സഈദ് മാനനഷ്ടക്കേസ് സമര്‍പ്പിച്ചു. ജമാഅത്തുദ്ദഅ്‌വയ്ക്കു സാമ്പത്തിക സഹായം നല്‍കുന്നതു നിരോധിച്ച് ഉത്തരവിട്ടതിനെതിരേയാണു നടപടി. 100 മില്യന്‍ രൂപയുടെ മാനനഷ്ടക്കേസാണ് സഈദ് മന്ത്രിക്കെതിരേ സമര്‍പ്പിച്ചിരിക്കുന്നത്. ഇക്കാര്യം അറിയിച്ച് മന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. 14 ദിവസത്തിനിടയില്‍ മാപ്പുപറഞ്ഞില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് ഹാഫിസ് സഈദ് അറിയിച്ചു.
ജമാഅത്തുദ്ദഅ്‌വ അടക്കമുള്ള സംഘടനകള്‍ക്കു സാമ്പത്തിക സഹായം നല്‍കുന്നതു വിലക്കി നേരത്തെ പാകിസ്താന്‍ ഉത്തരവു പുറപ്പെടുവിച്ചിരുന്നു. പാകിസ്താനുള്ള സാമ്പത്തിക-സൈനിക സഹായം അമേരിക്ക പിന്‍വലിച്ചതിനു പിറകെയായിരുന്നു ഇത്. ഇതിനു ശേഷം സംഘടനകളെ സഹായിച്ചെന്ന കുറ്റത്തിന് മൂന്ന് എഫ്.ഐ.ആറുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സാമ്പത്തിക-സൈനിക സഹായം പിന്‍വലിച്ച അമേരിക്കയുടെ നടപടിയെ പരിഹസിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ശാഹിദ് ഖഖാന്‍ അബ്ബാസിയും രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കയുടെ സഹായം വളരെ തുച്ഛമാണെന്നും പാകിസ്താന്‍ ഇപ്പോഴും ഭീകരവിരുദ്ധ യുദ്ധത്തിന്റെ മുന്‍നിരയിലുണ്ടെന്നും അബ്ബാസി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."