HOME
DETAILS
MAL
സര്‍ക്കാരിനെ മാത്രം ആശ്രയിച്ച് വികസനം അസാധ്യം: പിണറായി
backup
February 01 2017 | 23:02 PM
തലശ്ശേരി: ഗവര്‍മെന്റിനെ ആശ്രയിച്ച് മാത്രം വികസന പ്രവര്‍ത്തനങ്ങള്‍ സാധ്യമല്ലെന്നും ജനപങ്കാളിത്തത്തോടെ മാത്രമേ വികസന പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ നിലവില്‍ കഴിയുകയുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
ധര്‍മടം മണ്ഡലം വിഷന്‍ 2025 ശില്പശാല ധര്‍മടം ബീച്ച് റിസോര്‍ട്ടില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തകര്‍ച്ചയെ നേരിടുന്ന കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളെ ഭാഗികമായെങ്കിലും പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ വൈവിധ്യവത്കരണത്തിലൂടെ നടക്കുന്നുണ്ട്. കൈത്തറി, ബീഡി മേഖലയിലെ വൈവിധ്യവത്കരണം ഇതിനുദാഹരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്നൂറോളം പ്രതിനിധികള്‍ ശില്പശാലയില് പങ്കെടുത്തു. കെ.കെ നാരായണന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി ബാലന്, പി.പി ബാലന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."