പയ്യന്നൂരില്‍ 4.15 കോടിയുടെ വികസന പ്രവൃത്തി
പയ്യന്നൂര്‍: 2016-17 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി പയ്യന്നൂര്‍ മണ്ഡലത്തിലെ 18 പ്രവൃത്തികള്‍ക്കായി 4.15 കോടി രൂപ അനുവദിച്ച തായി സി കൃഷ്ണന് എം.എല്‍.എ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കുപ്പിത്തോട് -കട്ടച്ചേരിചീറ്റ റോഡ്(25 ലക്ഷം), ഒയോളം അമ്മിണി മുക്ക് റോഡ്(25 ലക്ഷം), രാമന്തളി ബഡ്സ് സ്കൂളിനു ബസ്(15 ലക്ഷം), പാലക്കോട്, എട്ടിക്കുളം, രാമന്തളി വടക്കുമ്പാട് എന്നിവിടങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍(15 ലക്ഷം), വ നിത പോളി ഓപ്പണ്‍ ഓഡിറ്റോറിയം(15 ലക്ഷം), ഗവ. ജി.എല്‍.പി സ്കൂള്‍ വെള്ളൂര്‍ കെട്ടിടം(50 ലക്ഷം), ആലക്കാട് കളരി ആലാന്കുന്ന് റോഡ്(25 ലക്ഷം), പുല്ലാമണ്ണി വെളിച്ചന്തോട് റോഡ് റീടാറിങ്ങ്(15 ലക്ഷം), മാത്തില്‍ ജി.എച്ച് എസ്.എസ് ഓപ്പണ്‍ ഓഡിറ്റോറിയം(10 ലക്ഷം), കോളിമുക്ക് കടുക്കാരം റോഡ്(25 ലക്ഷം) തൗവ്വറ തവിടിശ്ശേരി ഉഡുപ്പിന റോഡ്(25 ലക്ഷം), പെരിന്തട്ട നോര്‍ത്ത് മീറ തോടിന് പാലവും അപ്രോച്ച് റോഡും(25 ലക്ഷം), എരമം നോര്‍ത്ത് ഒയോളം ചൂരല്‍ റോഡില്‍ കള്‍വര്‍ട്ടും അപ്രോച്ച് റോഡും(25 ലക്ഷം), മാങ്കതൊട്ടി ചട്ട്യോള്‍ പെരിന്തട്ട റോഡ് റീ ടാര്‍(25 ലക്ഷം), പെരുമ്പടവ് നായക്കുന്ന് അടുക്കം റോഡ് (25 ലക്ഷം), എടവരമ്പ് കൂമ്പന്‍കുന്ന് താബോര്‍ റോഡ്(25 ലക്ഷം), പ്രാപ്പൊയില്‍ പാറോത്തുനീര് മൂന്നാംപിലാവ് ഭൂദാനം റോഡ്(25 ലക്ഷം), തിരുമേ നി കോക്കടവ് റോഡ്(25 ലക്ഷം).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."