സര്‍വകലാശാലകളാണ് കോളജുകളെ നിയന്ത്രിക്കേണ്ടത്: മുഖ്യമന്ത്രി
തലശ്ശേരി: സര്‍വകലാശാലകളാണ് കോളജുകളെ നിയന്ത്രിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുണ്ടൂര്‍മലയില്‍ കെയ്പ് നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന തലശ്ശേരി എന്‍ജിനിയറിങ് കോളജിന്റെ പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കോളജുകളെ ഫലപ്രദമായി നിയന്ത്രിക്കാന്‍ സര്‍വ്വകലാശാലകള്‍ക്ക് കഴിയാത്ത അവസ്ഥ നിലവിലുണ്ട്. തങ്ങളെ നിയന്ത്രിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്ന രീതിയാണ് സ്വാശ്രയകോളജുകളുടെ ഇത്തരം പ്രവണതകള്‍. വിദ്യാഭ്യാസരംഗത്തെ മികവുറ്റതാക്കുകയെന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യം.
പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗത്ത് മെച്ചപ്പെട്ട സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ആരംഭിക്കാന്‍ സര്‍ക്കാറിന് സാമ്പത്തികശേഷി ഇല്ലാതിരുന്ന ഘട്ടത്തിലാണ് കെയ്പ് രൂപീകരിക്കുന്നതും തുടര്‍ന്ന് പ്രൊഫഷണല്‍വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. എ.എന്‍ ഷംസീര്‍ എം.എല്‍.എ അധ്യക്ഷനായി. തലശ്ശേരി എന്‍ജിനിയറിങ് കോളജിന് ഇ നാരായണന്റെ പേരിടണമെന്ന് ചടങ്ങില്‍ സംസാരിച്ച കാരായി രാജന്‍ അഭ്യര്‍ഥിച്ചു.
ലേഡീസ് ഹോസ്റ്റലിന്റെ ഉദ്ഘാടനം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. ഇ നാരായണന്റെ ഫോട്ടോ അനാച്ഛാദനം പി ജയരാജന്‍ നി
ര്‍വഹിച്ചു. കെ.കെ രാഗേഷ് എം.പി, പ്രൊഫ.ആര്‍ ശശിധരന്‍, തലശ്ശേരി നഗരസഭാ ചെയര്‍മാന്‍ സി.കെ രമേശന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."