രാമന്തളിയിലെ മാലിന്യപ്രശ്‌നം: കലക്ടര്‍ സ്ഥലം സന്ദര്‍ശിക്കും
പയ്യന്നൂര്‍: ഏഴിമല നാവിക അക്കാദമിയുടെ അശാസ്ത്രീയമായ മാലിന്യ പ്ലാന്റില്‍ നിന്നുള്ള മലിനജലവും ദുര്‍ഗന്ധവും കാരണം ദുരിതമനുഭവിക്കുന്ന നൂറോളം കുടുംബങ്ങളുടെ ദുരവസ്ഥ മനസിലാക്കുന്നതിന് കലക്ടറുടെ നേതൃത്വത്തില്‍ പ്രതിനിധി സംഘം രാമന്തളിയിലെ മാലിന്യബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. രാമന്തളിയിലെ ജനവാസ കേന്ദ്രത്തിനു സമീപത്ത് പ്രവര്‍ത്തിക്കുന്ന അക്കാദമിയുടെ മാലിന്യ പ്ലാന്റില്‍ നിന്നുള്ള മാലിന്യപ്രശ്‌നം രൂക്ഷമായ സാഹചര്യത്തില്‍ പ്രശനത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കര്‍മസമിതി ജനാരോഗ്യ സംരക്ഷണ സമിതി ഭാരവാഹികള്‍ കലക്ടറെ സന്ദര്‍ശിച്ചത്. തുടര്‍ന്ന് പ്രതിനിധി സംഘത്തെ അയക്കാമെന്ന് കലക്ടര്‍ ഉറപ്പ് നല്‍കുകയായിരുന്നു. ഡി.എം.ഒ, തഹസില്‍ദാര്‍ എന്നിവരടങ്ങുന്ന സംഘം ഇയാഴ്ച തന്നെ രാമന്തളി സന്ദര്‍ശിക്കും. കര്‍മസമിതി ചെയര്‍മാന്‍ ആര്‍ കുഞ്ഞികൃഷ്ണന്‍, കണ്‍വീനര്‍ കെ.പി രാജേന്ദ്രകുമാര്‍, കെ.പി ഹരീഷ് കുമാര്‍, സുനില്‍ രാമന്തളി എന്നിവരാണ് കലക്ടറെ സന്ദര്‍ശിച്ചത്. കര്‍മസമിതിയുടെ പരാതിയില്‍ ഭൂഗര്‍ഭജല വകുപ്പ് ഉദ്യോഗസ്ഥര്‍ രാമന്തളിയില്‍ പരിശോധന നടത്തി. ജലവിതാനം ഉയര്‍ന്ന കിണറുകളിലാണ് പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."