പഠിച്ചിറിങ്ങിയ കോളജില്‍ സഹപാഠികള്‍ക്ക് മംഗല്യം
മാണിയൂര്‍: പഠിച്ച സ്ഥാപനത്തില്‍ തന്നെ നിക്കാഹ് നടത്തണമെന്ന സഹപാഠികളുടെ ആഗ്രഹത്തിന് കോളജ് അധികൃതരും പച്ചക്കൊടി കാട്ടിയതോടെ പാറാല്‍ ശംസുല്‍ ഉലമ മെമ്മോറിയല്‍ ബുസ്താനുല്‍ ഉലൂം അറബിക് കോളജ് അപൂര്‍വമായ രണ്ട് വിവാഹങ്ങള്‍ക്കാണ് വേദിയായത്.പാറാല്‍ ശംസുല്‍ ഉലമ മെമ്മോറിയല്‍ ബുസ്താനുല്‍ ഉലൂം അറബിക് കോളജിലെ സഹപാഠികളായിരുന്ന ആലക്കോട് സ്വദേശി ഹസീബ് ഹുദവി ബുസ്താനിയും കുപ്പം സ്വദേശി നൂറുദ്ദീന്‍ ഹുദവി ബുസ്താനിയുമാണ് തങ്ങള്‍ പഠിച്ച കോളജില്‍ നിന്നുതന്നെ നിക്കാഹ് നടത്തി കുടംബ ജീവിതത്തിലേക്ക് കടന്നത്.
നിലവില്‍ ഇതേ കോളജിലെ അധ്യാപകരാണ് ഇരുവരും. ഒരുമിച്ച് പഠിച്ചിറങ്ങിയവര്‍ ഒരേദിവസം വിവാഹിതരായി എന്നതിലുപരി പഠിച്ച സ്ഥാപനത്തെത്തന്നെ പുണ്യമുഹൂര്‍ത്തത്തിനായി തെരഞ്ഞെടുത്തത് കോളജിലെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമെല്ലാം പുതിയ അനുഭവമായിരുന്നു. ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയില്‍ നിന്ന് ഇരുവരും ഹുദവി ബിരുദം നേടിയതും ഒരുമിച്ചാണ്.
ചെങ്ങളായിയിലെ ഹാഫിസ് കുഞ്ഞിമുഹമ്മദ് മുസ്‌ലിയാരുടെ മകള്‍ ഹന്നത്തിനെ ഹസീബ് ഹുദവിയും ശ്രീകണ്ഠപുരത്തെ അബ്ദുല്‍ ഖാദറിന്റെ മകള്‍ ഷറഫുന്നിസയെ നൂറുദ്ദീന്‍ ഹുദവിയും നിക്കാഹ് ചെയ്തു.
കോളജ് പ്രസിഡന്റ് മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍ നിക്കാഹിന് കാര്‍മികത്വം വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."