ആര്‍ക്കും കീഴടങ്ങാതെ വിടവാങ്ങല്‍
കണ്ണൂര്‍: തെരഞ്ഞെടുപ്പു ഗോദയില്‍ കണ്ണൂരിനു പുറത്തു വെന്നിക്കൊട്ടിയ നേതാവായിരുന്നു ഇ അഹമ്മദ്. മത്സരിച്ച തെരഞ്ഞെടുപ്പുകളിലെല്ലാം ഒരുലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം അദ്ദേഹം നേടി. അണികള്‍ക്കും നേതൃത്വത്തിനും ഒരു പോലെ പ്രിയപ്പെട്ട ഇ അഹമ്മദിനെ പാര്‍ലമെന്റിലേക്കു അയച്ചത് അയല്‍ ജില്ലകളായിരുന്നു. ലീഗിന്റെ സുരക്ഷിത മണ്ഡലങ്ങളിലായിരുന്നു ദേശീയ േനതാവിനു മത്സരിക്കാന്‍ ഇടം നല്‍കിയിരുന്നത്. 1991ല്‍ മഞ്ചേരിയില്‍ ആദ്യമായി മത്സരിക്കാനെത്തിയ അഹമ്മദിനെ 89,000ത്തിലേറെ വോട്ടുകള്‍ക്കാണ് മഞ്ചേരിക്കാര്‍ ലോകസഭയിലേക്കു അയച്ചത്. ഇടതുതരംഗം ആഞ്ഞടിച്ച 1996ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം 55,000 ആയി കുറഞ്ഞെങ്കിലും 98ലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ അദ്ദേഹം ഒരുലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു പഴയ പ്രതാപത്തിലേക്കു തിരിച്ചുവന്നു. 99ല്‍ ഭൂരിപക്ഷം ഒന്നേകാല്‍ ലക്ഷത്തിലെത്തി. 2004ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ലീഗിനും യു.ഡി.എഫിനും ഷോക്ക് ട്രീറ്റുമെന്റായിരുന്നു. 20ല്‍ 19 എല്‍.ഡി.എഫ് നേടി. മഞ്ചേരിയില്‍ നിന്നു പൊന്നാനിയിലേക്കു മാറിയ ഇ അഹമ്മദ് അപ്പോഴും ലക്ഷാധിപതിയായി തന്നെ വിജയിച്ചു. മണ്ഡല പുനര്‍നിര്‍ണയത്തിനു ശേഷമു
ള്ള 2009ലെ തെരഞ്ഞെടുപ്പില്‍ മലപ്പുറത്തിന്റെ മാറിയ മുഖമായ മഞ്ചേരിയില്‍ സി.പി.എം നേതാവ് ടി.കെ ഹംസയായിരുന്നു എതിരാളി. ഫലം വന്നപ്പോള്‍ അഹമ്മദിന്റെ ഭൂരിപക്ഷം ഒരുലക്ഷത്തി പതിനായിരം. 2014ല്‍ പി.കെ സൈനബയെ ഗോദയിലിറക്കി എല്‍.ഡി.എഫ് പുതിയ തന്ത്രം മെനഞ്ഞെങ്കിലും കേരളത്തിന്റെ തെരഞ്ഞെടുപ്പു ചരിത്രത്തിലെ കൂറ്റന്‍ ഭൂരിപക്ഷം നേടിയായിരുന്നു ഇ അഹമ്മദിന്റെ വിജയം. 1,94,759 വോട്ട്. മത്‌സര വേദിയിലിറങ്ങിയ നാള്‍ മുതല്‍ മരണംവരെ തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിലെ അതികായകനായിരുന്നു കണ്ണൂരുകാരുടെ സ്വന്തം ഇ അഹമ്മദ്. ദേശീയ നേതാവായ അദ്ദേഹത്തെ വാരിപ്പുണരുകയാണ് ജനങ്ങള്‍ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."