നീലേശ്വരത്ത് വണ്‍വേ ട്രാഫിക് സംവിധാനം തുടരും
നീലേശ്വരം: തെരു റോഡ് വഴി ഏര്‍പ്പെടുത്തിയ വണ്‍വേ ട്രാഫിക് സംവിധാനം തുടരാന്‍ ഇന്നലെ ചേര്‍ന്ന സര്‍വകക്ഷി യോഗം തീരുമാനിച്ചു. രണ്ടാഴ്ചക്കുള്ളില്‍ തെരു റോഡിന്റെ വീതി കൂട്ടുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിക്കും. ദേശീയപാതയില്‍ നിന്നു തെരു റോഡിലേക്കു പ്രവേശിക്കുന്നിടത്ത് ബസ് ബേ നിര്‍മിക്കാനും ഓവുചാല്‍ നിര്‍മിച്ചു ഫുട്പാത്ത് സൗകര്യമൊരുക്കാനും തീരുമാനമായി. പ്രദേശവാസികള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പഠിച്ചു നടപടി സ്വീകരിക്കാന്‍ അഞ്ചംഗ മോണിറ്ററിങ് കമ്മിറ്റിക്കും രൂപം നല്‍കി.
അതേസമയം വലിയ വാഹനങ്ങള്‍ കടന്നുപോകും വിധമുള്ള വണ്‍വേ സംവിധാനത്തോടു സഹകരിക്കില്ലെന്ന് തെരു റോഡ് കര്‍മസമിതി ഭാരവാഹികള്‍ അറിയിച്ചു. ചെറുവാഹനങ്ങള്‍ കടന്നുപോകുന്നതില്‍ എതിര്‍പ്പില്ലെന്നും ഇവര്‍ പറഞ്ഞു. വണ്‍വേ സംവിധാനം നിര്‍ത്തിയ ശേഷം മാത്രമേ മോണിറ്ററിങ് കമ്മിറ്റിയുമായി സഹകരിക്കൂ എന്നും ഇവര്‍ പറഞ്ഞു. നഗരസഭാ ചെയര്‍മാന്‍ കെ.പി ജയരാജന്‍ അധ്യക്ഷനായി. ജനകീയ കമ്മിറ്റി പ്രതിനിധികളായ കെ.കെ ബാലകൃഷ്ണന്‍, പി.സി ബാലകൃഷ്ണന്‍, വി അരുണ്‍, ലക്ഷ്മണന്‍ മാണിക്കോത്ത്, നഗരസഭാ ഉപാധ്യക്ഷ വി ഗൗരി, സ്ഥിരം സമിതി അധ്യക്ഷരായ എ.കെ കുഞ്ഞിക്കൃഷ്ണന്‍, പി.പി മുഹമ്മദ് റാഫി, വാര്‍ഡ് കൗണ്‍സലര്‍ സി മാധവി, കൗണ്‍സലര്‍മാരായ എറുവാട്ട് മോഹനന്‍, രാഷ്ട്രീയനേതാക്കളായ കെ ബാലകൃഷ്ണന്‍, പി രാമചന്ദ്രന്‍,പി വിജയകുമാര്‍, പി.വി സുകുമാരന്‍,ജോണ്‍ ഐമന്‍, സി.വി ചന്ദ്രന്‍, വ്യാപാരി നേതാവ് എന്‍ മഞ്ചുനാഥ പ്രഭു, ഓട്ടോത്തൊഴിലാളി യൂനിയന്‍ പ്രതിനിധികളായ കെ ഉണ്ണി നായര്‍, സി വിദ്യാധരന്‍, നീലേശ്വരം സി.ഐ വി ഉണ്ണിക്കൃഷ്ണന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."