സമസ്തയെ സ്നേഹിച്ച വ്യക്തി
കാസര്‍കോട്: പൊതു ജനസേവകനും സമസ്തയുടെ എല്ലാ പരിപാടികളിലും നിറസാന്നിധ്യവും സമസ്തയെയും പണ്ഡിതന്മാരെയും സ്നേഹിച്ച വ്യക്തിത്വവുമായിരുന്നു ഇ അഹമ്മദ് എന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റ് ഖാസി ത്വാഖ അഹമ്മദ് മൗലവി, ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹ്മാന് മുസ്ലിയാര് എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ഇദ്ദേഹത്തിന്റെ മരണം സമുദായത്തിനു നികത്താനാവത്ത നഷ്ടമാണെന്നു സമസ്ത കേന്ദ്ര മുശാവറ അംഗം എം.എ ഖാസിം മുസ്ലിയാര് പറഞ്ഞു.
സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് ടി.പി അലി ഫൈസി, ട്രഷറര്‍ ലത്തീഫ് മൗലവി, എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് ടി.കെ പൂക്കോയ തങ്ങള്‍ ചന്തേര, ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി, സംസ്ഥാന വൈസ് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി ,ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ പ്രസിഡന്റ് താജുദ്ധീന്‍ ദാരിമി, ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി, ട്രഷറര്‍ സുഹൈര്‍ അസ്ഹരി, മദ്റസ മാനേജ്മെന്റ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല, ജനറല്‍ സെക്രട്ടറി കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, സമസ്ത എംപ്ലോയിസ് പ്രസിഡന്റ് മുഹമ്മദ്കുട്ടി, ജനറല്‍ സെക്രട്ടറി സിറാജുദ്ധീന് ഖാസിലൈന്‍, ബദ്റുദ്ധീന്‍, എം.എ ഖലീല്‍, ഹാരിസ്, ഇര്‍ഷാദ് ഹുദവി, പി.എച്ച് അസ്ഹരി, ഇര്‍ഷാദ് ഇര്‍ഷാദി എന്നിവര്‍ അനുശോചിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."