പി.ഡബ്ല്യു.ഡി പ്രവൃത്തിയും നിലച്ചു
സുല്‍ത്താന്‍ ബത്തേരി: ടൗണിലെ ഫുട്പാത്ത് നിര്‍മാണത്തില്‍ വലഞ്ഞിരിക്കുകയാണ് ബത്തേരിയിലെത്തുന്ന യാത്രക്കാരും നാട്ടുകാരും. ഒച്ചിഴയും വേഗത്തില്‍ നടക്കുന്ന ദേശീയ ഹൈവേയുടെ ഡ്രൈനേജും ഫുട്പാത്ത് നിര്‍മാണവും വ്യാപാരികള്‍ക്കും പൊതുജനത്തിനും തലവേദനയായിട്ട്‌രണ്ടുവര്‍ഷമായി. അതിനിടക്ക് പി.ഡബ്ല്യു.ഡിയുടെ പൊലിസ് സ്‌റ്റേഷന്‍ റോഡ്, ബത്തേരി-ചുള്ളിയോട് റോഡ് എന്നിവയുടെ ഡ്രൈനേജ് നിര്‍മാണവും രണ്ടുമാസമായി മുടങ്ങി കിടക്കുകയാണ്. ഇതോടെ ബത്തേരി ടൗണിലെത്തുന്ന കാല്‍നട യാത്രക്കാര്‍ക്ക് ചാടി നടക്കേണ്ട സ്ഥിതിയാണുള്ളത്.
മാസങ്ങള്‍ക്ക് മുന്‍പ് നിര്‍മാണം ആരംഭിച്ച പി.ഡബ്ല്യു.ഡി പ്രവൃത്തി രണ്ട് മാസമായി മുടങ്ങിയിരിക്കുകയാണ്. നിലവില്‍ പൊലിസ് സ്‌റ്റേഷന്‍ റോഡില്‍ ചുങ്കം ഭാഗത്ത് മാത്രമാണ് പ്രവൃത്തി പൂര്‍ത്തിയായത്. ബാക്കിവരുന്ന ട്രാഫിക് ജങ്ഷന്‍ ഭാഗത്തേക്ക് പ്രവൃത്തി ആരംഭിച്ചിട്ടില്ല.
ചുള്ളിയോട് റോഡില്‍ ഒരുഭാഗത്ത് മാത്രമാണ് നിര്‍മാണ പ്രവൃത്തി ആരംഭിച്ചത്. ഇതില്‍ പകുതി ദൂരം മാത്രമാണ് പൂര്‍ത്തീകരിച്ചത്. ബാക്കി ഭാഗം കുറച്ചുദൂരം പൂര്‍ത്തീയാക്കാതെ ഇട്ടിരിക്കുകയാണ്.
ഇവിടങ്ങിലെ കുഴികളില്‍ വീണ് കാല്‍നടയാത്രക്കാര്‍ക്ക് പരുക്കേല്‍ക്കുന്നതും നിത്യസംഭവമാണ്. കൂടാതെ ഓവുചാലുകളില്‍ നിര്‍മാണം പൂര്‍ത്തിയായ സ്ഥലങ്ങളില്‍ സ്ലാബിടാത്തത് കാരണം മാലിന്യം നിറഞ്ഞുകിടക്കുന്ന ഓവുചാലുകളില്‍ നിന്നും അസഹനീയമായ ദുര്‍ഗന്ധം വ്യാപാരികളും കാല്‍നടയാത്രക്കാരും സഹിക്കണം. ഇതിനകം നിരവധി യോഗങ്ങള്‍ നടത്തി പ്രവൃത്തി വേഗത്തിലാക്കണമെന്ന് നിര്‍ദേശം നല്‍കിയെങ്കില്‍ യാതൊരു മാറ്റവുമുണ്ടായിട്ടില്ല. ഈ അടുത്തകാലത്തൊന്നും ടൗണില്‍ റോഡില്‍ ഇറങ്ങാതെയും ഭയമില്ലാതെയും നടക്കാന്‍ കാല്‍നടയാത്രക്കാര്‍ക്ക് കഴിയില്ലെന്നാണ് പ്രവൃത്തിയുടെ വേഗത നല്‍കുന്ന സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."