നഷ്ടപ്പെട്ടത് തങ്ങളുടെ സ്വകാര്യ അഭിമാനം: മുസ്ലിം ലീഗ്
കല്‍പ്പറ്റ: പത്ത് വര്‍ഷത്തിലേറെ 120 കോടിയിലധികം ജനങ്ങളുടെ വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ ലോകത്തുടനീളം ഇന്ത്യയെ പ്രതിനീധികരിച്ച ഇ. അഹമ്മദ് മുസ്ലിം ലീഗിന്റെ സ്വകാര്യ അഭിമാനമായിരുന്നുവെന്ന് ജില്ലാ കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ലോകം ശ്രവിച്ച ഇന്ത്യയുടെ ശബ്ദമായിരുന്നു അദ്ദേഹത്തിന്റേത്. ഏതൊരു മുസ്ലിം ലീഗ് പ്രവര്‍ത്തകനും നേരിട്ടുള്ള ബന്ധം സ്ഥാപിക്കാനും ആവശ്യങ്ങള്‍ പറയാനും ഇടം നല്‍കിയിരുന്ന പൊതുജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. നേതാവ് അനുയായി മാതൃകയിലായിരുന്നില്ല പെരുമാറ്റം. വയനാട് നിലമ്പൂര്‍ നഞ്ചന്‍കോട് റെയില്‍വേ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ കേന്ദ്രത്തിലെ യു.പി.എ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല തീരുമാനമുണ്ടായതിനും പദ്ധതികള്‍ വേഗത്തിലാക്കിയതിനും പിന്നില്‍ കേന്ദ്രമന്ത്രിയായിരുന്ന അദ്ദേഹത്തിന്റെ ശ്രമങ്ങളുണ്ടായിരുന്നുവെന്നും ജില്ലാകമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അനുസ്മരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."