HOME
DETAILS
MAL
ജില്ലയോടുള്ള അവഗണന അവസാനിപ്പിക്കണം: പി.പി.എ കരീം
backup
February 01 2017 | 23:02 PM
കല്‍പ്പറ്റ: വികസന കാര്യങ്ങളില്‍ ഇടതുസര്‍ക്കാരും ജനപ്രതിനിധികളും ജില്ലയോട് തുടരുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്ന് ജില്ലാ ലീഗ് പ്രസിഡന്റ് പി.പി.എ കരീം ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് മെമ്പര്‍ഷിപ്പ് ക്യാംപയിന്റെ ഭാഗമായി നടന്ന കല്‍പ്പറ്റ നിയോജകമണ്ഡലം കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിംലീഗ് കല്‍പ്പറ്റ നിയോജക മണ്ഡലം ഭാരവാഹികളായി റസാഖ് കല്‍പ്പറ്റ (പ്രസി.), എം.കെ മൊയ്തുഹാജി (സീനിയര്‍ വൈസ്പ്രസി.), ടി ഹംസ (ജന.സെക്ര), സലിം മേമന (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. സി.കെ ഇബ്രാഹിം ഹാജി, സലാം നീലിക്കി (വൈസ്പ്രസി), ഉസ്മാന് പഞ്ചാര, കെ.കെ ഹനീഫ, എ.കെ റഫീഖ് (ജോ.സെക്ര.) എന്നിവരാണ് മറ്റു ഭാരവാഹികള്‍. റസാഖ് കല്‍പ്പറ്റ അധ്യക്ഷനായി. ടി മുഹമ്മദ്, കെ.സി മായിന്‍ ഹാജി, കണ്ണോളി മുഹമ്മദ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."