HOME
DETAILS

കെമിസ്ട്രി എളുപ്പമാക്കാം കരീം യൂസുഫ് തിരുവട്ടൂര്‍

  
backup
February 01 2017 | 23:02 PM

%e0%b4%95%e0%b5%86%e0%b4%ae%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%8e%e0%b4%b3%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%ae%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%be

ഇലക്ട്രോണ്‍

ന്യൂക്ലിയസിനു ചുറ്റുമായി കറങ്ങിക്കൊണ്ടിരിക്കുന്ന നെഗറ്റീവ് ചാര്‍ജ്ജുള്ള കണികയാണ് ഇലക്ട്രോണ്‍. 1897ല്‍ ജെ.ജെ.തോംസണ്‍ ആണ് കണ്ടെത്തിയത്. ഇലക്‌ട്രോണുകളുടെ സഞ്ചാര പാതയാണ് ഓര്‍ബിറ്റ്. ഇലക്ട്രോണുകളെ കൂടുതലായി കാണാന്‍ സാധ്യതയുള്ള ഭാഗമാണ് ഓര്‍ബിറ്റുകള്‍ അഥവാ ഷെല്ലുകള്‍ എന്നു പറയാം

 

 

ബോര്‍ മോഡല്‍

ന്യൂക്ലിയസിനു ചുറ്റുമുള്ള സ്ഥിരപാതയില്‍ക്കൂടി ഇലക്ട്രോണുകള്‍ സഞ്ചരിക്കുന്നുവെന്നു നീല്‍സ് ബോര്‍ കണ്ടെത്തി. ഇദ്ദേഹത്തിന്റെ കണ്ടെത്തലാണ് ആറ്റത്തിന്റെ ബോര്‍ മോഡല്‍. മാക്‌സ്പ്ലാങ്കിന്റെ ക്വാണ്ടം തിയറിയെ ഉപയോഗപ്പെടുത്തിയാണ് നീല്‍സ് ബോര്‍ തന്റെ ബോര്‍ മാതൃക രൂപപ്പെടുത്തിയത്.

 

 

ഊര്‍ജമുളള ഇലക്ട്രോണുകള്‍

ആറ്റത്തിനുള്ളിലെ ഓര്‍ബിറ്റുകളുടെ ഊര്‍ജം എല്ലായ്‌പ്പോഴും തുല്യമാണ്. ഇവയില്‍ക്കൂടി ഇലക്ട്രോണ്‍ സഞ്ചരിക്കുമ്പോള്‍ ആറ്റത്തിന് ഊര്‍ജം ലഭിക്കുകയോ നഷ്ടപ്പെടുകയോ ഇല്ല. എന്നാല്‍ ചില സാഹചര്യങ്ങളില്‍ ഒരു ഓര്‍ബിറ്റലില്‍നിന്ന് മറ്റൊരു ഓര്‍ബിറ്റലിലേക്ക് ഇലക്ട്രോണുകള്‍ സംക്രമണം നടത്താറുണ്ട്. താഴ്ന്ന ഊര്‍ജനിലയില്‍നിന്ന് ഉയര്‍ന്ന നിലയിലുള്ള ഊര്‍ജനിലയിലേക്ക് ഇലക്ട്രോണ്‍ സഞ്ചരിക്കുമ്പോള്‍ അവ ഒരു നിശ്ചിത ക്വാണ്ടം ഊര്‍ജം ആഗിരണം ചെയ്യും. എന്നാല്‍ ഇവ ഉയര്‍ന്ന നിലയില്‍നിന്ന് താഴ്ന്ന നിലയിലേക്കാണ് സഞ്ചാരം നടത്തുന്നതെങ്കില്‍ ആഗിരണം ചെയ്ത ഊര്‍ജം റേഡിയേഷന്‍ രൂപത്തില്‍ പുറത്തു വിടുന്നു. ന്യൂക്ലിയസ്സില്‍ നിന്നുളള അകലം കൂടുന്നതിനനുസരിച്ച് ഇലക്ട്രോണുകളുടെ ഊര്‍ജം കൂടും.

 

 

ആറ്റത്തിന്റെ വലുപ്പം

പിരിയഡില്‍ ഇടതു ഭാഗത്തുനിന്നു വലതു ഭാഗത്തേക്കു പോകുന്നതിനനുസരിച്ച് ആറ്റത്തിന്റെ വലുപ്പം കൂടുന്ന രീതിയിലാണ് പിരിയോഡിക് ടേബിള്‍ ക്രമീകരിച്ചിട്ടുള്ളത്. ഗ്രൂപ്പില്‍നിന്നും മുകളില്‍ നിന്നു താഴേക്ക് വരുന്നതിനനുസരിച്ചും വലുപ്പം കൂടും. അതായത് ആറ്റങ്ങളിലെ ഷെല്ലുകള്‍ക്കനുസരിച്ചാണ് ആറ്റത്തിന്റെ വലുപ്പം കൂടുന്നതും കുറയുന്നതും.

 

 

മോള്‍ എന്ന സൂത്രപ്പണി

സംയുക്തങ്ങളിലെ വ്യത്യസ്ത മാസുള്ള മൂലകങ്ങളുടെ എണ്ണം കണക്കാക്കാന്‍ ഒരു എളുപ്പവഴിയുണ്ട്. അതാണ് ഗ്രാം മോളിക്യുലാര്‍ മാസ്. ജി.എം.എം. എന്നും പറയാം. ഇവ കാണുവാന്‍ വളരെ എളുപ്പമാണ്. സംയുക്തങ്ങളിലടങ്ങിയിരിക്കുന്ന ആറ്റങ്ങളുടെ എണ്ണം അളക്കാനുള്ള ഏകകമാണ്്് മോള്‍. ഗ്രാം മോളിക്യുലാര്‍ മാസ് തന്നെയാണ് മോള്‍ എന്നു പറയുന്നത്. അതായത്് അവൊഗാഡ്രോ സംഖ്യക്കു തുല്യം ആറ്റങ്ങളെ ലഭിക്കാന്‍ ആവശ്യമായ പദാര്‍ഥത്തിന്റെ അളവ്.

 

 

മോളിനെ കണ്‍വേര്‍ട്ട് ചെയ്യാം

സംയുക്തങ്ങളുടെ കാര്യത്തിലാണല്ലോ മുഖ്യമായും മോള്‍ എന്ന് വിശേഷണമുള്ളത്. പാഠപുസ്തകത്തില്‍ പറയുന്ന മീഥെയ്ന്‍ ഒരു സംയുക്തമാണ്. മീഥെയ്ന്‍ ഉണ്ടാകണമെങ്കില്‍ കാര്‍ബണും ഹൈഡ്രജനും തമ്മില്‍ ഒരു നിശ്ചിത അനുപാതത്തില്‍ കൂടിച്ചേരേണ്ടതുണ്ട്. അവയ്ക്കും ഏകീകൃത രൂപമുണ്ട്്. കാര്‍ബണിന്റേയും ഹൈഡ്രജന്റേയും അനുപാതം 1:4 ആണ്

16 ഗ്രാം ആണ് മീഥെയ്‌ന്റെ കാര്യത്തില്‍ ഒരു മോള്‍. ബ്യൂട്ടെയ്‌ന്റെ കാര്യമാകുമ്പോള്‍ ഇത് 58 ഗ്രാം ആകും. ബ്യൂട്ടെയ്‌നില്‍ നാല് കാര്‍ബണ്‍ ആറ്റവും പത്ത് ഹൈഡ്രജന്‍ ആറ്റവും ഉണ്ട്.

 

 

വ്യത്യസ്തമാണ് ക്രോമിയവും കോപ്പറും

സബ് ഷെല്‍ വിന്യാസം എഴുതിപ്പോകുമ്പോള്‍ തെറ്റിപ്പോകുന്ന രണ്ടു മൂലകമാണ് ക്രോമിയവും കോപ്പറും. ഇവയുടെ സബ് ഷെല്‍ വിന്യാസം എഴുതി പല കൂട്ടുകാരും തെറ്റിക്കാറുണ്ട്. പാതി നിറഞ്ഞതും പൂര്‍ണമായതുമായ ഷെല്ലുകള്‍ സ്ഥിരത കൈവരിക്കാരുണ്ടെന്ന കാര്യം ടീച്ചര്‍ പറഞ്ഞു തന്നിട്ടില്ലേ. ക്രോമിയവും കോപ്പറും ഇത്തരമൊരു ക്രമ മാറ്റം നടത്തുന്നത്. അവയുടെ സ്ഥിരതയ്ക്ക് വേണ്ടിയാണ്.

 

 

വാലന്‍സി
രാസബന്ധനസമയത്ത് കൈമാറ്റം ചെയ്യപ്പെടുന്ന ഇലക്ട്രോണുകളുടെ എണ്ണമാണ് വാലന്‍സി എന്നറിയപ്പെടുന്നത്.

 

 

ഡി ബ്ലോക്ക് മൂലകങ്ങള്‍

ഡി ബ്ലോക്ക് മൂലകങ്ങള്‍ രാസപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുമ്പോള്‍ ബാഹ്യതമഷെല്ലിലെ ഇലക്ട്രോണുകളോടൊപ്പം ബാഹ്യതമ ഷെല്ലിന്റെ തൊട്ടു മുമ്പുള്ള ഇലക്ട്രോണുകളും പങ്കെടുക്കും. നിറമുള്ള സംയുക്തങ്ങളാണ്, വ്യത്യസ്ത ഓക്‌സീകരണാവസ്ഥ കാണിക്കുന്നു, എന്നിവ ഡി ബ്ലോക്ക് മൂലകങ്ങളുടെ പൊതുവായ ചില സവിശേഷതകളാണ്.

 

 

ഉല്‍പ്രേരകം
രാസപ്രവര്‍ത്തന വേഗത്തെ സ്വാധീനിക്കുകയും സ്വയം രാസമാറ്റത്തിന് വിധേയമാകാതിരിക്കുകയും ചെയ്യുന്ന പദാര്‍ഥമാണ് ഉള്‍പ്രേരകം. ഹേബര്‍ പ്രക്രിയയില്‍ സ്‌പോഞ്ച് അയേണും സമ്പര്‍ക്ക പ്രക്രിയയില്‍ വനേഡിയം പെന്റോക്‌സൈഡും ഉള്‍പ്രേരകമായി ഉപയോഗപ്പെടുത്തുന്നു.

 

 

മോളാര്‍ ലായനി തയാറാക്കാം
ഒരു ലിറ്റര്‍ ലായനിയില്‍ ഒരു മോള്‍ ലീനം അടങ്ങുമ്പോഴാണ് ഒരു മോളാര്‍ ലായനി എന്നു വിളിക്കുന്നത്. സോഡിയം ക്ലോറൈഡിന്റെ ഒരു മോളാര്‍ ലായനി തയാറാക്കാന്‍ ഒരു മോള്‍ സോഡിയം ക്ലോറൈഡും (58.5 ഗ്രാം) ഒരു ലിറ്റര്‍ ലായനിയും ആവശ്യമാണ്.

 

 

രാസപ്രവര്‍ത്തനത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍
അഭികാരകങ്ങള്‍ തമ്മിലുള്ള രാസപ്രവര്‍ത്തന ഫലമായാണ് ഉല്‍പ്പന്നങ്ങള്‍ ഉണ്ടാകുന്നത്. രാസപദാര്‍ഥങ്ങള്‍ തമ്മിലുള്ള പ്രതിപ്രവര്‍ത്തനത്തിന് സ്വാഭാവികമായൊരു വേഗമുണ്ട്. രാസപ്രവര്‍ത്തനങ്ങള്‍ മിതവേഗത്തിലും അതിവേഗത്തിലും സാവധാനത്തിലും നടക്കാറുണ്ട്. ബാഹ്യമായ ഇടപെടലുകളിലൂടെ രാസപ്രവര്‍ത്തന വേഗതയെ സ്വാധീനിക്കാന്‍ സാധിക്കും.
രാസപ്രവര്‍ത്തന വേഗത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ് അഭികാരക സ്വഭാവം, ഗാഢത, താപനില, മര്‍ദ്ദം, ഉള്‍പ്രേരകം എന്നിവ. നിത്യോപയോഗത്തില്‍ ജ്വലന പ്രക്രിയയ്ക്കായി ഉപയോഗപ്പെടുത്തുന്ന വിറക് അടുപ്പും ഗ്യാസ് അടുപ്പും രാസപ്രവര്‍ത്തന വേഗതയെ അഭികാരകത്തിന്റെ സ്വഭാവം എങ്ങിനെ സ്വാധീനിക്കുന്നു എന്നതിന് ഉദാഹരണമാണ്.
അഭികാരകങ്ങളുടെ ഗാഢത രാസപ്രവര്‍ത്തനത്തെ സ്വാധീനിക്കുന്ന മറ്റൊരു ഘടകമാണ്. ഗാഢത വര്‍ധിക്കുമ്പോള്‍ യൂണിറ്റ് വ്യാപ്തത്തിലെ തന്മാത്രകളുടെ എണ്ണവും ഫലവത്തായ കൂട്ടിമുട്ടലുകളുടെ എണ്ണവും വര്‍ധിക്കുന്നു. ഇതു രാസ പ്രവര്‍ത്തന വേഗം വര്‍ധിപ്പിക്കുന്നു. മര്‍ദ്ദവും രാസപ്രവര്‍ത്തന വേഗം വര്‍ധിപ്പിക്കും. വാതകങ്ങള്‍ ഉള്‍പ്പെട്ട രാസപ്രവര്‍ത്തനത്തില്‍ മര്‍ദ്ദം കൂടുമ്പോള്‍ തന്മാത്രകള്‍ അടുത്തടുത്തായി വരികയും കൊളീഷന്‍ നിരക്ക് വര്‍ധിക്കുകയും ചെയ്യുന്നു. അടുത്ത ഘടകം താപനിലയാണ്. താപനിലയിലുണ്ടാകുന്ന വര്‍ധനവ് തന്മാത്രകളുടെ ഊര്‍ജവും ചലന വേഗവും വര്‍ധിക്കുകയും തല്‍ഫലമായി ഫലവത്തായ കൂട്ടിമുട്ടലുകളുടെ എണ്ണം കൂടി രാസപ്രവര്‍ത്തന വേഗം വര്‍ധിക്കുന്നു. ഉള്‍പ്രേരകമാണ് രാസ പ്രവര്‍ത്തനത്തെ സ്വാധീനിക്കുന്ന മറ്റൊരു സുപ്രധാന ഘടകം. പ്രകാശവും അഭികാരകങ്ങളുടെ പ്രതല വിസ്തീര്‍ണം വര്‍ധിക്കുന്നതും രാസപ്രവര്‍ത്തനത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ തന്നെയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago