സമാര്‍ട്ട് ചെറുവണ്ണൂര്‍ വില്ലേജ് ഓഫിസ് ഉദ്ഘാടനം നാളെ
ഫറോക്ക്: ജനകീയ പങ്കാളിത്തത്തോടെ നവീകരിച്ച ചെറുവണ്ണൂര്‍ വില്ലേജ് ഓഫിസ് നാളെ രാവിലെ 10നു വി.കെ.സി മമ്മദ്കോയ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. എം.എല്‍.എയുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, പൊതുജനങ്ങള്‍ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് വില്ലേജ് ഓഫിസ് സമാര്ട്ടാക്കി മാറ്റിയത്. പുതുതായി ചുമതലയേറ്റ വില്ലേജ് ഓഫിസറുടെയും എം.എല്‍.എയുടെയും നേതൃത്വത്തില്‍ പ്രത്യേക യോഗം വിളിച്ചാണ് നവീകരണ പദ്ധതി ആവിഷ്കരിച്ചത്. ഇതിനായി ജനപ്രതിനിധികള്‍ സാമൂഹ്യ രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തകര്‍ ചേര്‍ന്നുളള ജനകീയ സമിതിയും രൂപീകരിച്ചിരുന്നു.
നാളെ നടക്കുന്ന ചടങ്ങില്‍ കലക്ടര്‍ എന്‍. പ്രശാന്ത അധ്യക്ഷനാകും. ഓണ്‍ലൈന്‍ പോക്ക് വരവ് ആദ്യ തണ്ടപ്പേര് വിതരണം ആര്.ഡി.ഒ ഷാമിന് സെബാസ്റ്റിയനും നിര്ഹഹിക്കും. പി.സി രാജന്, പി.എം റഹീം, റഷീദ് പുതുക്കുടി വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."