HOME
DETAILS
MAL
'ഇന്റലിജന്‍സ് സോഫ്റ്റ്വെയര് ഒരുവര്‍ഷത്തിനകം'
backup
January 07 2018 | 03:01 AM
കോഴിക്കോട്: കെട്ടിട നിര്‍മാണ പെര്‍മിറ്റിന് അപേക്ഷിക്കാനായി സംസ്ഥാനത്തെ നഗരസഭകളില്‍ ഒരുവര്‍ഷത്തിനകം ഇന്റലിജന്‍സ് സോഫ്റ്റ്വെയര് പ്രവര്‍ത്തനസജ്ജമാകുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി ജലീല്‍. കോഴിക്കോട് നഗരത്തിന്റെ പാര്‍ക്കിങ് നയരേഖ പ്രകാശനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടുവര്‍ഷത്തിനകം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സോഫ്റ്റ്വെയര് പ്രവര്‍ത്തനസജ്ജമാകും. ഇതോടെ കെട്ടിടനിര്‍മാണ അനുമതിക്കായി ചീഫ് ടൗണ്‍ പ്ലാനിങ് ഓഫിസുമായി ബന്ധപ്പെടേണ്ട സാഹചര്യം ഒഴിവാകും. പരീക്ഷണാടിസ്ഥാനത്തില്‍ സോഫ്റ്റ്വെയര് കോഴിക്കോട് കോര്‍പറേഷനില്‍ ആരംഭിച്ചിട്ടുണ്ട്. മാര്‍ച്ച് ഒന്നോടെ ഇവിടെ സോഫ്റ്റ്വെയര് പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."