HOME
DETAILS

മതനിരപേക്ഷത ദുര്‍ബലപ്പെടുന്നത് അപകടകരം: മന്ത്രി ജലീല്‍

  
backup
January 07 2018 | 03:01 AM

%e0%b4%ae%e0%b4%a4%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%aa%e0%b5%87%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a4-%e0%b4%a6%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ac%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86


കോഴിക്കോട്: രാജ്യത്ത് മതനിരപേക്ഷത ദുര്‍ബലപ്പെടുന്നത് അപകടകരമെന്ന് ന്യൂനപക്ഷക്ഷേമ മന്ത്രി കെ.ടി ജലീല്‍. കേന്ദ്രമന്ത്രിസഭയിലെ ന്യൂനപക്ഷ പ്രാതിനിധ്യക്കുറവ് ഇത്തരം ആശങ്കകള്‍ക്ക് ഇടയാക്കുന്നു. മതേതരത്വത്തിന്റെ അടയാളങ്ങളാണ് രാജ്യത്തെ സൂഫി ദര്‍ഗകളെന്നും മതനിരപേക്ഷ ആശയങ്ങള്‍ക്കായി നിലകൊണ്ടവരാണ് സൂഫികളെന്നും അദ്ദേഹം പറഞ്ഞു. കാരന്തൂര്‍ സുന്നി മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി നടന്ന സൗഹാര്‍ദ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതപരിവര്‍ത്തനം ആഘോഷിക്കപ്പെടേണ്ടതല്ല. പുരാതനകാലം മുതല്‍ മതപരിവര്‍ത്തനം നടക്കുന്നുണ്ടെങ്കിലും അന്നൊന്നും ഇത് ആഘോഷമാക്കിയിട്ടില്ല. ഒരു മതപരിവര്‍ത്തനവും ഏതെങ്കിലും മതത്തിന്റെ ഔചിത്യമില്ലായ്മയായി പരിഗണിക്കപ്പെടരുത്. മതപരിവര്‍ത്തനത്തെ സൗഹാര്‍ദം തകര്‍ക്കാനുള്ള ഉപാധിയാക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഭൂരിപക്ഷ വര്‍ഗീയതയെ നേരിടേണ്ടത് ന്യൂനപക്ഷ വര്‍ഗീയത കൊണ്ടല്ലെന്ന് മുഖ്യപ്രഭാഷണം നടത്തിയ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. മതനിരപേക്ഷത ശക്തിപ്പെടുത്തിയാണ് ഭൂരിപക്ഷ വര്‍ഗീയതയെ ചെറുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഭവനപദ്ധതി താക്കോല്‍ദാനം കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിച്ചു.
പി.സി ഇബ്‌റാഹിം മാസ്റ്റര്‍ അധ്യക്ഷനായി. എം.കെ രാഘവന്‍ എം.പി, എം.എല്‍.എമാരായ പി.ടി.എ റഹീം, ജോര്‍ജ് എം തോമസ്, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി, ഡി.ജി.പി അഡ്വ. ശ്രീധരന്‍ നായര്‍, ഡോ. കെ. മൊയ്തു, റോയ് വരിക്കോട്, വിനോദ് പടനിലം, പടാളിയില്‍ ബഷീര്‍, വി.എം കോയ മാസ്റ്റര്‍, പി. മുഹമ്മദ് യൂസുഫ് പ്രസംഗിച്ചു. വിദ്യാഭ്യാസ സമ്മേളനത്തില്‍ സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി അധ്യക്ഷനായി. എം.ജി.ആര്‍ യൂനിവേഴ്‌സിറ്റി വി.സി ഡോ. നഊമു റഹ്മാന്‍, ഡോ. അബ്ദുസലാം ക്ലാസെടുത്തു.
മനുഷ്യാവകാശ സമ്മേളനം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ. പി അബൂബക്കര്‍ മൗലവി പട്ടുവം അധ്യക്ഷനായി. സമ്മേളനം ഇന്ന് സമാപിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  an hour ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  an hour ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  2 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  2 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  2 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  3 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  3 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  4 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago