കയ്യിട്ടാപൊയിലിലെ ബിവറേജസ് ഔട്ട്‌ലെറ്റ് പ്രക്ഷോഭം നടത്തുമെന്ന് സമരസമിതി
മുക്കം: ദേശീയപാതയില്‍ കുന്ദമംഗലത്തു പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട്ട്‌ലെറ്റ് മുക്കം കയ്യിട്ടാ പൊയിലിലേക്കു മാറ്റാനാനുള്ള ശ്രമത്തിനെതിരേ പ്രക്ഷോഭം നടത്തുമെന്ന് സമരസമിതി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ബൈപാസ് റോഡില്‍ കയ്യിട്ടാപൊയിലില്‍ 500 മീറ്റര്‍ പരിധിയില്‍ ഒന്‍പതു കോളനികളുണ്ട്. ഇവിടെ അന്‍പതു മീറ്ററിനുള്ളില്‍ അങ്കണവാടിയും സ്ഥിതി ചെയ്യുന്നുണ്ട്.
ഇവിടുത്തെ ഒരു ബില്‍ഡിങ് ഉടമ ബിവറേജസ് കോര്‍പറേഷന്‍ അധികൃതരുമായി കരാറിലേര്‍പ്പെട്ടുവെന്ന വിവരത്തെ തുടര്‍ന്നാണ് സമരമാരംഭിച്ചിട്ടുള്ളത്.
ഔട്ട്‌ലെറ്റ് തുടങ്ങാനുദ്ദേശിക്കുന്ന കെട്ടിടത്തിനു നഗരസഭയില്‍നിന്നു നമ്പര്‍ ലഭിച്ചിട്ടില്ലെന്നും കെട്ടിടം നിര്‍മിച്ച സ്ഥലവുമായി ബന്ധപ്പെട്ട് പരാതികളുണ്ടെന്നും സമരസമിതി പറഞ്ഞു. ഇന്നു നടത്തുന്ന ബഹുജന പ്രതിഷേധ റാലി സമരപന്തലില്‍ നിന്നാരംഭിച്ച് മുക്കത്തു സമാപിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ പി. ബ്രിജേഷ്, കണ്‍വീനര്‍ രവീന്ദ്രന്‍ ഇടക്കണ്ടിയില്‍, രാജീവ് കുമാര്‍, കരണങ്ങാട്ട് ഭാസ്‌കരന്‍, എം.കെ മമ്മദ്, പി.ടി ബാബു സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."