ശംസുല്‍ ഉലമാ ചെയര്‍ പ്രഖ്യാപനം നടത്തി
മലപ്പുറം: സ്വയം മാതൃകതീര്‍ത്ത് ആധ്യാത്മിക ചിന്തകളിലൂടെ സമൂഹത്തിന് നേതൃത്വം നല്‍കിയ പണ്ഡിതനാണ് ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരെന്ന് മലേഷ്യന്‍ ഇസ്‌ലാമിക് ദഅ്‌വാ ഡയരക്ടര്‍ ഡോ. സയ്യിദ് മൂസല്‍ഖാളിം തങ്ങള്‍ പറഞ്ഞു.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കാംപസ് വിങ്ങിന്റെ ആഭിമുഖ്യത്തില്‍ മുണ്ടക്കുളം ശംസുല്‍ ഉലമാ മെമ്മോറിയല്‍ ഇസ്‌ലാമിക് കോംപ്ലക്‌സില്‍ സ്ഥാപിക്കുന്ന ശംസുല്‍ ഉലമാ ചെയര്‍ പ്രഖ്യാപനത്തോടനുബന്ധിച്ച് നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശംസുല്‍ ഉലമായുടെ ജ്ഞാന ലോകം എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ ഒളവണ്ണ അബൂബക്കര്‍ ദാരിമി അധ്യക്ഷനായി. അബ്ദുല്‍ വഹാബ് എം.പി, ആര്‍.വി കുട്ടി ഹസന്‍ ദാരിമി, മാനുതങ്ങള്‍ വെള്ളൂര്‍, ഷബിന്‍ മുഹമ്മദ് പ്രസംഗിച്ചു. ശംസുല്‍ ഉലമായുടെ രചനകളിലെ ആത്മീയത, സുന്നീ ആദര്‍ശത്തിലെ സ്വാധീനം എന്ന വിഷയത്തില്‍ സി.ഹംസ വിഷയാവതരണം നടത്തി. മുഹമ്മദ് കുട്ടി ദാരിമി കോടങ്ങാട് ആമുഖപ്രഭാഷണം നടത്തി.
അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ മോഡറേറ്ററായി. രണ്ടാം സെഷനില്‍ ശംസുല്‍ ഉലമായുടെ രചനാ ശൈലി, ഭാഷ, ചരിത്ര ബോധം എന്ന വിഷയത്തില്‍ റഹ്മത്തുല്ലാഹ് ഖാസിമി മുത്തേടം വിഷയാവതരണം നടത്തി. അബ്ദുല്‍ ഗഫൂര്‍ അന്‍വരി കോടങ്ങാട് ആമുഖപ്രഭാഷണം നടത്തി. ജഅ്ഫര്‍ സഖാഫ് തങ്ങള്‍ ഹൈതമി മോഡറേറ്ററായി.
വൈകിട്ട് നടന്ന സമാപന സമ്മേളനത്തില്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ചെയറിന്റെ പ്രഖ്യാപനം നടത്തി. ശംസുല്‍ ഉലമായുടെ ചിന്തകളും നിലപാടുകളും വ്യവസ്ഥാപിതമായി ക്രോഡീകരിക്കുക, സുന്നത്ത് ജമാഅത്തിന്റെ ദര്‍ശനങ്ങള്‍ സമൂഹത്തിന് സമര്‍പ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് ചെയര്‍ സ്ഥാപിച്ചത്. റിസര്‍ച്ച് കോഴ്‌സുകള്‍, വര്‍ക്ക്‌ഷോപ്പുകള്‍, സെമിനാറുകള്‍, പ്രസാധനം, അക്കാദമിക് ഏകോപനം, റിസര്‍ച്ച് ഗ്രൂപ്പ് എന്നീ കര്‍മപദ്ധതികള്‍ ഉള്‍ക്കൊള്ളുന്നതാണ് ചെയര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."