കെ.എം.സി.ടിയിലെ വിദ്യാര്‍ഥി സമരം താല്‍ക്കാലികമായി നിര്‍ത്തിവച്ചു
മുക്കം: കെ.എം.സി.ടി പോളിടെക്നിക്കില്‍ സംയുക്ത വിദ്യാര്‍ഥി യൂനിയനുകളുടെ നേതൃത്വത്തില്‍ നടത്തിയ അനിശ്ചിതകാല സമരം താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
വിദ്യാര്ഥികള്ക്കെതിരേ സ്വീകരിച്ച നടപടികള്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് മാനേജ്മെന്റുമായി നടത്തിയ സമരം പരാജയപ്പെട്ടതിനെ തുടര്‍ന്നായിരുന്നു സമരം. കാടുവള്ളി സി.ഐ ബിശ്വാസ്, താമരശേരി ഡിവൈ.എസ്.പിയുമായി ഫോണില്‍ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ ചര്‍ച്ചയ്ക്ക് തയാറണെന്നു മാനേജ്മെന്റ് അറിയിക്കുകയുമായിരുന്നു.
നാളെ വരെ കോളജ് അടച്ചിടാനും തീരുമാനമായി. സമരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നു വിദ്യാര്‍ഥികളെ തടയുന്നതിനു കോളജിന്റെ പ്രധാന കവാടങ്ങള്‍ പൂട്ടിയിട്ടത് ഇന്നലെ നേരിയ സംഘര്‍ഷത്തിനിടയാക്കി. ഇതോടെ വിദ്യാര്‍ഥികള്‍ ജീവനക്കാരെ ഉപരോധിച്ചു. പൊലിസ് ഇടപെട്ട് സമരക്കാരുമായി ചര്‍ച്ച നടത്തിയങ്കിലും ഫലമുണ്ടായില്ല.
കോളജില്‍ ആയിരം മുതല്‍ പതിനായിരം രൂപ വരെ പിഴ ഈടാക്കുന്നത് അംഗീകരിക്കാനാവില്ല. ഇതിനെതിരേ സമരത്തിനിറങ്ങുന്നവര്ക്കെതിരേ നടപടികള്‍ സ്വീകരിച്ച് വിദ്യാര്‍ഥികളെ പിന്തിരിപ്പിക്കാന് ശ്രമിക്കുകയാണെന്നും നേതാക്കള്‍ ആരോപിച്ചു.
നേരത്തെ കോഴിക്കോട്ടു വച്ച് നടന്ന ചര്‍ച്ചയില്‍ പി.ടി.എ കമ്മിറ്റി വിളിക്കാമെന്നും വാങ്ങിയ പിഴ തിരിച്ചുനല്‍കാമെന്നും മാനേജ്മെന്റ് പറഞ്ഞിരുന്നങ്കിലും പാലിക്കപ്പെട്ടിരുന്നില്ല. ഇതോടെയാണ് വിദ്യാര്‍ഥികള്‍ വീണ്ടും സമരരംഗത്തിറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."