ഒറിജിനലിനെ വെല്ലാന്‍ രണ്ടായിരത്തിന്റെ വ്യാജന്
കൊല്‍ക്കത്ത:രണ്ടായിരം രൂപയുടെ കള്ളനോട്ട് ഒറിജിനലിനെ വെല്ലുന്നതെന്ന് റിപ്പോര്‍ട്ട്.ബംഗ്ലാദേശ് അതിര്‍ത്തില്‍ നിന്നും പിടിച്ചെടുത്ത കള്ളനോട്ടുകളിലാണ് പുതിയ 2000 രൂപാ നോട്ടിലെ പരമാവധി സുരക്ഷാ മാനദണ്ഡങ്ങള്‍ പകര്‍ത്തി നിര്‍മിച്ചിരിക്കുന്നത്.
മാള്‍ഡ ജില്ലയ്ക്കടുത്തുള്ള പ്രദേശങ്ങളില്‍ നിന്നും കഴിഞ്ഞ വര്‍ഷം ഡിസംബറിലും ഈ ജനുവരിയിലുമായി ബി.എസ്.എഫും ദേശീയ അന്വേഷണ ഏജന്‍സിയും ചേര്‍ന്ന് കള്ളനോട്ടുകള്‍ പിടിച്ചെടുത്തിരുന്നു. പുതിയ 2000ത്തിന്റെ കറന്‍സിയിലെ അമ്പതു ശതമാനത്തോളം സുരക്ഷാ മാനദണ്ഡങ്ങളും വ്യാജനിലുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.
നോട്ട് നിരോധനത്തെ പാടെ അട്ടിമറിക്കാനുള്ള ഗൗരവമേറിയ ശ്രമങ്ങള്‍ നടക്കുന്നത് ഉദ്യോഗസ്ഥരെ പ്രയാസത്തിലാക്കിയിട്ടുണ്ട്.
വാട്ടര്‍മാര്‍ക്ക് ഉള്‍പ്പെടെ നോട്ടിന്റെ മുന്നിലും പിന്നിലുമായുള്ള ജോമട്രിക്ക് പാറ്റേണുകളും കളറും നമ്പര്‍ പാറ്റേണുമെല്ലാം ഒറിജിനലിനെ വെല്ലുന്ന തരത്തില്‍ പകര്‍ത്തിയതായാണ് റിപ്പോര്‍ട്ട്. ആര്.ബി.ഐ നല്‍കിയിരിക്കുന്ന 17ഓളം സുരക്ഷാ മാനദണ്ഡങ്ങളില്‍ പകുതിയും കള്ളനോട്ടുകളിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."