ഭട്ടിന്‍ഡ സ്‌ഫോടനം: മരണം അഞ്ചായി
ഭട്ടിന്‍ഡ: പഞ്ചാബിലെ ഭട്ടിന്‍ഡയില്‍ കഴിഞ്ഞ ദിവസമുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. ഒരു കുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. പരുക്കേറ്റ രണ്ട് കുട്ടികള്‍ കൂടിയാണ് ഇന്നലെ മരിച്ചത്. പഞ്ചാബിലെ മൗര്‍ മാണ്ടിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഹര്‍മിന്ദര്‍ സിങ് ജെസ്സിയുടെ റോഡ് ഷോ കടന്നു പോയതിനു തൊട്ടുപിന്നാലെയാണ് സ്‌ഫോടനമുണ്ടായത്.
പത്തു പേര്‍ക്ക് സംഭവത്തില്‍ പരുക്കേറ്റിരുന്നു. ഹര്‍മീന്ദര്‍ ജാസിയുടെ റോഡ് ഷോ അവസാനിപ്പിച്ചതിനു തൊട്ടുപിന്നാലെ സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന കാര്‍പൊട്ടിത്തെറിക്കുകയായിരുന്നു. കാരണം അറിവായിട്ടില്ലെങ്കിലും ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായി പൊലിസ് പറഞ്ഞു. 14, 15 വയസുള്ള രണ്ടു കുട്ടികളാണ് ഇന്നലെ മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് കാറില്‍ സ്‌ഫോടനമുണ്ടായത്.
ഈ കാറ് എവിടെ നിന്നോ മോഷ്ടിച്ച് ഉപേക്ഷിച്ചതാണെന്നാണ് നിഗമനം. ഒരു മോട്ടോര്‍ സൈക്കിളിന്റെ നമ്പറാണ് ഇതിന് ഘടിപ്പിച്ചിരുന്നത്. എന്‍ജിന്‍ നമ്പര്‍ നീക്കം ചെയ്ത നിലയിലായിരുന്നു. റാലിക്കിടെ അനധികൃതമായി പാര്‍ക്ക് ചെയ്തിരുന്ന വാഹനം മാറ്റാന്‍ നിരവധി തവണ അറിയിപ്പ് നല്‍കിയിരുന്നു. ശനിയാഴച നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പഞ്ചാബില്‍ സ്‌ഫോടനമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."