ബ്രിട്ടന്റെ നേതൃത്വത്തില്‍ ഇറാന് താക്കീതായി നാവികാഭ്യാസം
റിയാദ്: ഇറാന് താക്കീതായി പേര്‍ഷ്യന്‍ ഗള്‍ഫ് കടലില്‍ അന്താരാഷ്ട്ര കടല്‍ പാതയില്‍ ഇറാനോട് ചേര്‍ന്ന് നാവികാഭ്യാസം തുടങ്ങി. ബ്രിട്ടന്റെ നേതൃത്വത്തിലാണ് മൂന്നു ദിവസത്തെ നാവികാഭ്യാസത്തിന് തുടക്കമായത്. ബ്രിട്ടനെ കൂടാതെ അമേരിക്ക, ഫ്രാന്‍സ്, ആസ്ത്രേലിയ എന്നീ രാജ്യങ്ങളാണ് സൈനിക അഭ്യാസത്തില്‍ പങ്കെടുക്കുന്നത്. കപ്പല്‍ സഞ്ചാര മേഖലയില്‍ സുഗമമായ യാത്രക്ക് വേണ്ടണ്ട സൗകര്യങ്ങള്‍ ചെയ്യുന്നതിനായാണ് പരസ്പര സഹകരണത്തോടെയുള്ള നാവികാഭ്യാസം സംഘടിപ്പിക്കുന്നതെന്നു അമേരിക്കന്‍ നാവിക സേന വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
എന്നാല്‍, ഇറാന്റെ യുദ്ധ വിമാനങ്ങളുടെയും യുദ്ധ കപ്പലുകളുടെയും തീരദേശങ്ങളില്‍ നിന്നുള്ള മിസൈല്‍ വിക്ഷേപണവും സസൂക്ഷ്മം പേടിച്ചു അതിനെ എതിരിടാനുള്ള തയാറെടുപ്പുകളാണ് പ്രമുഖ സൈനിക രാജ്യങ്ങളായ ഇവര്‍ നടത്തുന്നതെന്ന് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇറാന് ജലാതിര്‍ത്തിയില്‍ കടന്നു ആരു അഭ്യാസം നടത്തിയാലും തങ്ങള്‍ പ്രതികരിക്കുമെന്ന് ഇറാനിയന്‍ നേവി റിയര്‍ അഡ്മിന് ഹബീബുല്ലാഹ് സയ്യാരി പറഞ്ഞു. എന്നാല്‍ തങ്ങള്‍ക്ക് അത്തരത്തിലുള്ളൊരു ഹിഡന്‍ അജണ്ടണ്ടയില്ലെന്നു അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."