മോദി ഇസ്റാഈല്‍ സന്ദര്‍ശനത്തിനൊരുങ്ങുന്നു
ജറൂസലം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്റാഈല്‍ സന്ദര്‍ശനത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ജൂണിലോ, ജൂലൈയിലോ ആയിരിക്കും സന്ദര്‍ശനം നടക്കുകയെന്ന് ഇസ്റാഈലിലെ ഇന്ത്യന്‍ സ്ഥാനപതി പവന് കുമാറിനെ ഉദ്ധരിച്ച് ന്യൂസ് പോര്‍ട്ടലായ വൈനെറ്റ് റിപ്പോര്‍ട്ട് ചെയ്തു. ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്ര ബന്ധം ആരംഭിച്ചിട്ട് 25 വര്‍ഷമായെങ്കിലും ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ജൂതരാഷ്ട്രം സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നത്.
ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പ്രതിരോധ രംഗത്തെ സഹകരണം സുദൃഢമാക്കാന്‍ ലക്ഷ്യമിട്ടാണ് സന്ദര്‍ശനം. മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇന്ത്യയില്‍ ഇസ്റാഈല്‍ കമ്പനികള്‍ക്ക് നിര്‍മാണ യൂനിറ്റുകള്‍ ആരംഭിക്കാനും സന്ദര്‍ശനത്തിലൂടെ സാധ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇസ്റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും മോദിയും തമ്മിലുള്ള സൗഹൃദമാണ് സന്ദര്‍ശന തീരുമാനത്തില്‍ നിര്‍ണായകമായത്. 1992ലാണ് ഇന്ത്യയും ഇസ്റാഈലും നയതന്ത്ര ബന്ധം സ്ഥാപിച്ചതെങ്കിലും നാളിതുവരെ ഒരു ഉന്നതതല സന്ദര്‍ശനം സാധ്യമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."