വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു; മദ്യവില്‍പന ശാല അടച്ചു പൂട്ടി
തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ ശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ മദ്യ വില്‍പന ശാല അടച്ചു പൂട്ടി. നന്തന്‍കോട് നളന്ദ റോഡില്‍ സ്ഥാപിച്ച മദ്യവില്‍പന ശാലയാണ് അടച്ചു പൂട്ടിയത്. നാട്ടുകാരും വിദ്യാര്‍ഥികളും ഒന്നിച്ചാണ് സമരത്തിനിറങ്ങിയത്. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഔട്ട്‌ലറ്റ് കോര്‍പറേഷന്‍ പൂട്ടിക്കുകയായിരുന്നു. നന്തന്‍കോട്ട് മദ്യശാല വരില്ലെന്ന് സമരക്കാര്‍ക്ക് കോര്‍പ്പറേഷന്‍ ഉറപ്പു നല്‍കുകയും ചെയ്തു. പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന ഹോളി ഏഞ്ചല്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനടുത്തായിന്നു മദ്യശാല.
ബേക്കറി ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന ഔട്ട്‌ലറ്റ് കഴിഞ്ഞ 31നാണ് നന്തന്‍കോട്ടേക്ക് മാറ്റി സ്ഥാപിച്ചത്. ദേശീയ പാതയില്‍ മദ്യവില്‍പനശാല പാടില്ലെന്ന സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നായിരുന്നു ഇത്. ഇന്നലെ രാവിലെയോടെയാണ് ഇവിടെ മദ്യശാല ആരംഭിക്കുന്ന വിവരം അറിയുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇന്നലെ ഒന്നാം തീയതിയായതിനാല്‍ ഔട്ട്‌ലറ്റിന് അവധിയായിരുന്നു. ഇന്ന് രാവിലെ തുറക്കാന്‍ ജീവനക്കാരെത്തിയതോടെയാണ് പ്രതിഷേധവുമായി നാട്ടുകാരും സ്‌കൂളിലെ പെണ്‍കുട്ടികളും എത്തിയത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലിസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."