HOME
DETAILS
MAL
തിരുവനന്തപുരത്ത് മകന് അമ്മയെ കുത്തി പരുക്കേല്‍പ്പിച്ചു
backup
February 02 2017 | 10:02 AM
തിരുവനന്തപുരം: തലസ്ഥാനത്ത് അമ്മയെ മകന് കുത്തി പരുക്കേല്‍പ്പിച്ചു. സെക്രട്ടറിയേറ്റിന് മുന്നിലാണ് സംഭവം. പേരൂര്‍ക്കട സ്വദേശി ഗീത(40) യാണ് പതിനാറുകാരനായ മകന്റെ ക്രൂരതയ്ക്കിരയായത്. കഴുത്തിനു പരുക്കേറ്റ ഗീതയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
സംഭവത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച മകനെ പൊലിസ് പിടികൂടി. സംസാരിച്ചു നടന്നുവരുന്നതിനിടെ മകന് പെട്ടന്ന് പ്രകോപിതനായി അമ്മയെ കോമ്പസ് കൊണ്ട് കഴുത്തിനു കുത്തുകയായിരുന്നു. സംഭവം കണ്ടയുടന്‍ തന്നെ സമീപത്തുണ്ടായിരുന്നവര്‍ ഇയാളെ പിടിച്ചുമാറ്റുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."