HOME
DETAILS
MAL
അമേരിക്കക്ക് പിന്നാലെ കുവൈത്തിലും മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്ക്
backup
February 02 2017 | 13:02 PM
കുവൈറ്റ്സിറ്റി: അമേരിക്കക്ക് പിന്നാലെ മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് കുവൈത്തും വിലക്കേര്‍പ്പെടുത്തുന്നു.
അഞ്ച് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്കാണ് കുവൈത്ത് വിലക്കേര്‍പ്പെടുത്താന്‍ പോകുന്നത്.
സിറിയ, ഇറാഖ്, ഇറാന്, പാകിസ്താന്, അഫ്ഗാനിസ്താന് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്കേര്‍പ്പെടുത്താന്‍ നീക്കം നടത്തുന്നത്.
ഏഴു മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് ട്രംപ് വിസ നിഷേധിച്ചിരുന്നു. ഇത് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.
മുസ്ലിം തീവ്രവാദികള്‍ രാജ്യത്തേക്ക് കടക്കാതിരിക്കാനാണിതെന്നാണ് കുവൈത്തിന്റെ വാദം. പ്രമുഖ ദേശീയ മാധ്യമമാണ് വാര്‍ത്ത പുറത്തു വിട്ടത്. എന്നാല്‍, പാകിസ്താന് വാര്‍ത്ത നിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."