HOME
DETAILS
MAL
സിംഹങ്ങള്‍ യാത്രക്കാരുടെ കാര്‍ ആക്രമിക്കുന്ന വൈറല്‍ വീഡിയോ കാണാം
backup
February 02 2017 | 14:02 PM
ബംഗളൂരു: കര്‍ണാടകയിലെ ബന്നാര്‍ഘട്ട ദേശീയ പാര്‍ക്കില്‍ സിംഹങ്ങള്‍ സഞ്ചാരികളുടെ കാര്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ വൈറലാവുന്നു. ബന്നാര്‍ഘട്ട ബയോളജിക്കല്‍ പാര്‍ക്കില്‍ കഴിഞ്ഞയാഴ്ച നടന്ന സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
പാര്‍ക്കിലെത്തിയ വിനോദ സഞ്ചാരികളുടെ ഇന്നോവ കാറിനു നേരെയാണ് രണ്ട് സിംഹങ്ങള്‍ ചീറിപാഞ്ഞു വന്നത്. യാത്രക്കാര്‍ക്ക് ആര്‍ക്കും തന്നെ പരുക്കില്ല. കണ്ടാല്‍ ഭയപ്പെടുത്തുന്ന വീഡിയോ ഇതിനകം സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് ഷെയര്‍ ചെയ്തത്. കാറിനു പിന്നാലെയെത്തിയ പാര്‍ക്കിലെ ബസ് ഡ്രൈവറാണ് വീഡിയോ മൊബൈലില്‍ പകര്‍ത്തിയത്.
വീഡിയോ കാണാം...
#Watch A safari vehicle being attacked by 2 lions in Bannerghatta Biological Park, Karnataka pic.twitter.com/1a0AmiOJc4
— ANI (@ANI_news) February 1, 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."