HOME
DETAILS

സ്വാശ്രയ കോളജുകളിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ വി.സിമാരുടെ സമിതി

  
backup
February 02 2017 | 15:02 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b6%e0%b5%8d%e0%b4%b0%e0%b4%af-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b6

തിരുവനന്തപുരം: സ്വാശ്രയ കോളജുകളിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ വി.സിമാരുടെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ചു. ഇന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത വി.സിമാരുടെ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.

നാല് വൈസ് ചാന്‍സിലര്‍മാര്‍ ഉള്‍പ്പെടുന്നതാണ് സമിതി. വിദ്യാഭ്യസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിനായിരിക്കും സമിതിയുടെ മേല്‍നോട്ട ചുമതല. കാലിക്കറ്റ്,എം.ജി,ആരോഗ്യ,സാങ്കേതിക സര്‍വകലാശാലകളിലെ വി.സിമാരാണ് സമിതിയിലുള്ളത്.

മാനദണ്ഢങ്ങള്‍ കര്‍ശനമായി പാലിച്ചുമാത്രമേ അഫിലിയേഷന്‍ നല്‍കാവൂ എന്നും ഇത്തരം വിഷയങ്ങളില്‍ സര്‍വകലാശാല തങ്ങളുടെ അധികാരം പൂര്‍ണമായും വിനിയോഗിക്കണമെന്നും യോഗത്തില്‍ മുഖ്യമന്ത്രി വി.സിമാരോട് ആവശ്യപ്പെട്ടു.

യോഗത്തിലെ മറ്റു തീരുമാനങ്ങള്‍:

സ്വാശ്രയ കോളേജുകളില്‍ ഇന്റേണല്‍ അസസ്‌മെന്റുള്‍പ്പെടെയുളള പ്രശ്‌നങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ ആശങ്ക പരിഹരിക്കാന്‍ നിലവിലുളള സംവിധാനത്തില്‍ ഏത് രീതിയിലുളള പരിഷ്‌കരണം ആവാം എന്നതിനെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ നാലു വൈസ്ചാന്‍സലര്‍മാരുടെ സമിതിയെ നിയോഗിക്കും.

അംഗങ്ങളെ തീരുമാനിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയെ ചുമതലപ്പെടുത്തി.
അധ്യാപക നിയമനം സര്‍വ്വകലാശാലാ നിയമം അനുശാസിക്കുന്ന രീതിയില്‍ത്തന്നെ നടത്താനും കര്‍ശന നിര്‍ദേശം നല്‍കി.
കലാലയങ്ങളില്‍ സര്‍വ്വകലാശാലാ നിയമപ്രകാരമുളള തസ്തികകള്‍ മാത്രമേ നിലനിര്‍ത്താന്‍ അനുവദിക്കൂ.
അധ്യാപന നിലവാരം ഉറപ്പാക്കണം.
സര്‍വ്വകലാശാലാ ഭരണസമിതികള്‍ നിയോഗിക്കുന്ന വിവിധ കമ്മിറ്റികള്‍ കോളേജുകളില്‍ നടത്തുന്ന പരിശോധനകള്‍ നിരീക്ഷിക്കും.
ഇതില്‍ ക്രമക്കേടോ അപാകതയോ ഉണ്ടായാല്‍ കര്‍ശന നടപടിയെടുക്കും.
പ്രാഥമികമായി വിദ്യാര്‍ത്ഥികള്‍ക്ക് പരിഗണന ലഭിക്കണം.
വിദ്യാഭ്യാസ അവകാശങ്ങള്‍ നിഷേധിക്കപ്പെടരുത്.
പല കോളേജുകളിലും മതിയായ പശ്ചാത്തല സൗകര്യമില്ല.
അധ്യാപക രക്ഷാകര്‍തൃ സംഘടനകള്‍, കോളേജ് യൂണിയനുകള്‍ എന്നിവ പലയിടത്തും പേരിനു മാത്രമേ പ്രവര്‍ത്തിക്കുന്നുളളൂ. വിദ്യാര്‍ത്ഥികളുടെ പരാതികള്‍ പരിഹരിക്കാന്‍ സംവിധാനങ്ങളില്ല. സര്‍വ്വകലാശാലകള്‍ അവയില്‍ നിക്ഷിപ്തമായ അധികാരങ്ങള്‍ വിനിയോഗിക്കുന്നില്ല. പല അവസരങ്ങളിലും മാനേജ്‌മെന്റുകള്‍ സര്‍വ്വകലാശാലകളെ സ്വാധീനിക്കുന്നു. ഇക്കാര്യത്തില്‍ സര്‍വ്വകലാശാലകള്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്. എല്ലാ കോളജുകളിലും കോളജ് യൂണിയനുകളും അധ്യാപക രക്ഷാകര്‍തൃ സംഘടനകളും പ്രവര്‍ത്തനനിരതമാണെന്ന് ഉറപ്പാക്കണം. ഇത് സംബന്ധിച്ച് വൈസ്ചാന്‍സലര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കുമെന്നും യോഗത്തില്‍ തീരുമാനമായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ആര്‍.എസ്.എസ്- എ.ഡി.ജി.പി അജിത് കുമാര്‍ കൂടിക്കാഴ്ച്ചയുടെ കാരണം അവ്യക്തം'; ഡി.ജി.പിയുടെ റിപ്പോര്‍ട്ട് സഭയില്‍

Kerala
  •  2 months ago
No Image

ഹരിയാന നിയമ സഭാ തെരഞ്ഞെടുപ്പ്: പോസ്റ്റല്‍ വോട്ടില്‍ പകുതിയും കോണ്‍ഗ്രസിന്; ബി.ജെ.പിക്ക് 35% മാത്രം

National
  •  2 months ago
No Image

'ഞാന്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷി'; തനിക്കെതിരായ രണ്ട് ലൈംഗികാതിക്രമ പരാതികളും വ്യാജമെന്ന് ജയസൂര്യ

Kerala
  •  2 months ago
No Image

'വംശഹത്യക്ക് ഫണ്ട് ചെയ്യുന്നത് അവസാനിപ്പിക്കുക, ഗസ്സയെ ജീവിക്കാന്‍ അനുവദിക്കുക'  ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് മുന്നില്‍ പ്രതിഷേധം, 200 പേര്‍ അറസ്റ്റില്‍ 

International
  •  2 months ago
No Image

നാട്ടിലേക്ക് ട്രാന്‍ഫര്‍ നവീന്‍ബാബു ചോദിച്ചു വാങ്ങിയത്, ഭാര്യയും മക്കളും റെയില്‍വേ സ്‌റ്റേഷനിലെത്തി; എത്തിയത് മരണവാര്‍ത്ത

Kerala
  •  2 months ago
No Image

'സത്യസന്ധത വേണം, എന്‍.ഒ.സി എങ്ങനെ കിട്ടിയെന്ന് എനിക്കറിയാം'; എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പി.പി ദിവ്യ പറഞ്ഞത്

Kerala
  •  2 months ago
No Image

കെനിയന്‍ സര്‍ക്കാറിന് അദാനിയെ പരിചയപ്പെടുത്തിയത് മോദിയെന്ന വെളിപെടുത്തലുമായി മുന്‍ പ്രധാനമന്ത്രി ഒഡിംഗയുടെ വീഡിയോ; ആയുധമാക്കി കോണ്‍ഗ്രസ് 

International
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് തുടരും; നിലപാട് തിരുത്തി സര്‍ക്കാര്‍

Kerala
  •  2 months ago
No Image

ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോയി; നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ കേസ്, അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 months ago
No Image

ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും

National
  •  2 months ago