നിരാഹാര സമരം: ഉമ്മന്‍ ചാണ്ടി കെ മുരളീധരനെ സന്ദര്‍ശിച്ചു
തിരുവനന്തപുരം: ലോ അക്കാദമി ലോ കോളജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന കെ മുരളീധരന് എം.എല്‍.എയെ ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു. ഇന്ന് രാത്രിയാണ് ഉമ്മന്‍ചാണ്ടി പേരൂര്‍ക്കടയിലെ സമരപന്തലിലെത്തിയത്.
ലോ അക്കാദമിയിലെ വിദ്യാര്‍ഥി സമരം 23ാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തില്‍ പ്രശ്നത്തില്‍ ഉടന്‍ പരിഹാരമുണ്ടാക്കണമെന്നവശ്യപ്പെട്ടാണ് കെ മുരളീധരന് എം.എല്‍.എ ഇന്നു രാവിലെ മുതല്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയത്.
പ്രിന്‍സിപ്പല്‍ രാജിവെക്കണം, അക്കാദമി അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണം, വിദ്യാര്‍ഥികളെ ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ച കേസില്‍ പ്രിന്‍സിപ്പലിനെ അറസ്റ്റുചെയ്യണം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് വിദ്യാര്‍ഥി സമരം നടക്കുന്നത്. പ്രിന്‍സിപ്പല്‍ അഞ്ചു വര്‍ഷത്തേക്ക് മാറി നിന്നതിനെത്തുടര്‍ന്ന് എസ്.എഫ്.ഐ സമരത്തില്‍ നിന്ന് പിന്മാറിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."