HOME
DETAILS
MAL
നീറ്റ്: എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കണമെന്ന് എം.എസ്.എഫ്
backup
February 02 2017 | 19:02 PM
കോഴിക്കോട്: മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷക്ക് കേരളത്തിലെ മുഴുവന്‍ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കണമെന്ന് എം.എസ്.എഫ് ആവശ്യപ്പെട്ടു. കേരളത്തിലെ രണ്ട് ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതുന്നതിന് സംസ്ഥാനത്ത് നിലവില്‍ മൂന്ന് കേന്ദ്രങ്ങള്‍ മാത്രമാണുള്ളത്. ഇത് അപര്യാപ്തമാണ്.
നിരവധി വിദ്യാര്‍ഥികള്‍ക്ക് അവസരം നഷ്ടപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ മുഴുവന്‍ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിച്ച് പുതിയ വിജ്ഞാപനം പ്രസിദ്ധീകരിക്കണമെന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ജനറല്‍ സെക്രട്ടറി എം.പി നവാസ് എന്നിവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."