HOME
DETAILS

ലോ അക്കാദമി; കെ.എസ്.യു, എ.ബി.വി.പി മാര്‍ച്ചുകള്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്

  
backup
February 02 2017 | 19:02 PM

%e0%b4%b2%e0%b5%8b-%e0%b4%85%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a6%e0%b4%ae%e0%b4%bf-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%af%e0%b5%81-%e0%b4%8e-%e0%b4%ac%e0%b4%bf-%e0%b4%b5

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനം ലക്ഷ്മി നായര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു, എ.ബി.വി.പി സംഘടനകള്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചുകള്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. സമരക്കാര്‍ക്കു നേരെ പൊലിസ് ലാത്തിച്ചാര്‍ജ് നടത്തി. ലാത്തിയടിയേറ്റ് കെ.എസ്.യു പ്രവര്‍ത്തകനും ലോ അക്കാദമി വിദ്യാര്‍ഥിയുമായ ശ്രീജിത്ത് പോറ്റിക്ക് ഗുരുതരമായി പരുക്കേറ്റു. പൊലിസ് ശ്രീജിത്ത് പോറ്റിയെ വളഞ്ഞിട്ടു തല്ലുകയായിരുന്നു.
സമരക്കാരില്‍ നിന്നും പൊലിസിനു നേരെ കല്ലേറുമുണ്ടായി. കെ.എസ്.യു നേതാക്കളടക്കം നിരവധി പേര്‍ക്കും പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് കെ.എസ്.യുവിന്റെ മാര്‍ച്ച് ആരംഭിച്ചത്. സെക്രട്ടേറിയറ്റിന് നൂറുമീറ്റര്‍ അകലെ വച്ചുതന്നെ ബാരിക്കേഡുകള്‍ ഉപയോഗിച്ച് പൊലിസ് സമരക്കാരെ തടഞ്ഞു. ബാരിക്കേഡുകള്‍ മറിച്ചിടാന്‍ ശ്രമിച്ച സമരക്കാര്‍ക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു. പിരിഞ്ഞു പോകാത്ത പ്രവര്‍ത്തകര്‍ക്കു നേരെയാണ് ലാത്തിച്ചാര്‍ജ് നടത്തിയത്. ചിതറിയോടിയ പ്രവര്‍ത്തകരെ പൊലിസ് വളഞ്ഞിട്ടു തല്ലുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് കെ.എസ്.യു നേതാക്കളും കുറച്ചു പ്രവര്‍ത്തകരും റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇവരെ പൊലിസ് അറസ്റ്റ് ചെയ്തു നീക്കി. അറസ്റ്റുചെയ്ത സമരക്കാരെ പൊലിസ് വാഹനങ്ങളില്‍ വച്ച് കഴുത്തിനു കുത്തിപ്പിടിക്കുകയും, മര്‍ദിക്കുകയും ചെയ്തതായും പ്രവര്‍ത്തകര്‍ ആരോപിച്ചു.
കുത്തി നിറച്ചാണ് സമരക്കാരെ പൊലിസ് വാഹനങ്ങളില്‍ കയറ്റിയത്. ഇതില്‍ പ്രതിഷേധിച്ച് കെ.എസ്.യു പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞതിനെ തുടര്‍ന്ന് പൊലിസ് വീണ്ടും ലാത്തിച്ചാര്‍ജ് നടത്തി. അറസ്റ്റുചെയ്ത പ്രതിഷേധക്കാരെ കന്റോണ്‍മെന്റ് പൊലിസ് സ്റ്റേഷനിലേക്കു മാറ്റി.
കെ.എസ്.യു മാര്‍ച്ചിനു ശേഷമാണ് എ.ബി.വി.പി പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് പ്രകടനമായി എത്തിയത്. ഈ മാര്‍ച്ചും അക്രമാസക്തമായി. ഇതേ തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്കുനേരെ പൊലിസ് ജലപീരങ്കി പ്രയോഗവും ലാത്തിച്ചാര്‍ജും നടത്തി. ലാത്തിച്ചാര്‍ജില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സമരക്കാരുടെ കല്ലേറില്‍ പൊലിസുകാര്‍ക്കും പരുക്കുണ്ട്.

കെ. മുരളീധരനും അനിശ്ചിതകാല നിരാഹാരം തുടങ്ങി

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് സ്ഥലം എം.എല്‍.എയായ കെ.മുരളീധരനും ഇന്നലെ മുതല്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങി. ലോ അക്കാദമി ലോ കോളജിനു മുന്നില്‍ കെ.പി.സി.സി മുന്‍ പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള സമരം ഉദ്ഘാടനം ചെയ്തു. നേരത്തെ നിരാഹാരമിരുന്ന ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം മുരളീധരനെ ആശുപത്രിയിലേയ്ക്ക് മാറ്റിയതിനെ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി വി.വി രാജേഷ് പകരം നിരാഹാരം ആരംഭിച്ചു. കനത്ത പൊലിസ് സംരക്ഷണത്തിലാണ് ലോ അക്കാദമി. കോളജില്‍ ക്ലാസുകള്‍ ഇന്നലെ മുതല്‍ തുടങ്ങുമെന്ന് മാനേജ്‌മെന്റ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നെങ്കിലും ഇന്നലെ ക്ലാസുകള്‍ നടന്നില്ല. എ.ബി.വി.പി വിദ്യാഭ്യാസ ബന്ദ് നടത്തിയതിനാലാണ് ഇന്നലെ ക്ലാസ് നടക്കാത്തതെന്നും തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍ ഉണ്ടായിരിക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.
കെ.എസ്.യു, എ.ബി.വി.പി, എ.ഐ.എസ്.എഫ് തുടങ്ങിയ വിദ്യാര്‍ഥി സംഘടനകളും ഒരു വിദ്യാര്‍ഥി സംഘടനയുടെയും പേരിലല്ലാതെ ഹോസ്റ്റല്‍ വിദ്യാര്‍ഥികളും സമര രംഗത്തുണ്ട്. എസ്.എഫ്.ഐയുമായി മാനേജ്‌മെന്റ് ഉണ്ടാക്കിയെന്ന് പറയപ്പെടുന്ന കരാറിന് ഒരു നിയമപ്രാബല്യവും ഉണ്ടാവില്ലെന്നും കോടതിയെ സമീപിച്ച് ലക്ഷ്മി നായര്‍ക്ക് സ്ഥാപനത്തില്‍ തിരികെയെത്താന്‍ കഴിയുമെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. അതിനിടെ ലോ അക്കാദമിയ്‌ക്കെതിരേ എന്തു നടപടി സ്വീകരിക്കണമെന്ന് ചര്‍ച്ച ചെയ്യാന്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം 10ന് ചേരും.
അതിനിടെ പ്രശ്‌ന പരിഹാരത്തിനായി ഇന്നലെ തിരുവനന്തപുരം എ.ഡി.എം വിളിച്ചു ചേര്‍ത്ത യോഗം പരാജയപ്പെട്ടു. മാനേജ്‌മെന്റ് പ്രതിനിധികളും, വിദ്യാര്‍ഥി പ്രതിനിധികളും, പൊലിസ് മേധാവികളുമാണ് യോഗത്തില്‍ പങ്കെടുത്തത്. പ്രിന്‍സിപ്പലിനെ മാറ്റിയ മിനുട്‌സ് മനേജ്‌മെന്റ് കാണിക്കാതെ സമരം നിര്‍ത്തുന്നതിനെ കുറിച്ച് ആലോചിക്കില്ലെന്ന് വിദ്യാര്‍ഥി പ്രതിനിധികള്‍ യോഗത്തില്‍ പറഞ്ഞു. മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ചെത്തിയ നാരായണന്‍ നായര്‍ മിനുട്‌സ് കൊണ്ടു വന്നിരുന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  5 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  5 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  6 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  7 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  7 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  7 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  7 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  7 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  8 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  8 hours ago