രജിസ്ട്രേഷന് ഫീസ് സ്വീകരിക്കാന്‍ ഇ- പെയ്മെന്റ് സംവിധാനം
തിരുവനന്തപുരം: രജിസ്ട്രേഷന് വകുപ്പില്‍ രജിസ്ട്രേഷന് ഫീസ് സ്വീകരിക്കാന്‍ ഇ-പെയ്മെന്റ് സംവിധാനം നടപ്പിലാക്കുന്നതിന് മന്ത്രിസഭായോഗം അംഗീകാരം നല്കി. തിരുവനന്തപുരത്തെ ചാല, ശാസ്തമംഗലം, പട്ടം, തിരുവല്ലം, നേമം എന്നീ സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ ആദ്യം പൈലറ്റ് പ്രൊജക്ടായി ഇതു നടപ്പാക്കും.
ആലപ്പുഴ സര്‍ക്കാര്‍ ടി.ഡി. മെഡിക്കല്‍ കോളജിലെ കോളജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസില്‍ നാലു സീനിയര്‍ ലക്ചറര്‍ തസ്തികകള്‍ സൃഷ്ടിക്കും.
അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ തിരുവനന്തപുരം ബെഞ്ചിലേക്ക് മാത്രമായി സീനിയര്‍ ഗവ. പ്ലീഡര്‍മാരുടെ രണ്ടണ്ടും ഗവ. പ്ലീഡര്‍മാരുടെ നാലും തസ്തികകള്‍ സൃഷ്ടിക്കും.
തിരുവനന്തപുരം മലയിന്‍കീഴ് മണിയറവിള വീട്ടില്‍ സിന്ധുവിന്റെ മകന് ജീവന്റെ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് അഞ്ചു ലക്ഷം രൂപ അനുവദിച്ചു.
നബാഡ് ആര്.ഐ.ഡി.എഫ്. ട്രാഞ്ചെ മൂന്നിലെ വെട്ടിക്കവല ബ്ലോക്കില്‍പ്പെടുന്ന വെണ്ടണ്ടാര് - മൂഴിക്കോട് റോഡിന്റെ നിര്‍മാണ ജോലികളുടെ കുടിശ്ശിക തുക ലഭ്യമാക്കണമെന്ന കരാറുകാരന്റെ പവര്‍ ഓഫ് അറ്റോര്‍ണി ബി. സത്യശീലന്റെ അപേക്ഷ പരിഗണിച്ചു തുക അനുവദിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."