HOME
DETAILS
MAL
വരള്‍ച്ച നേരിടുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ നിര്‍ദേശം
backup
February 02 2017 | 19:02 PM
തിരുവനന്തപുരം: വരള്‍ച്ച നേരിടുന്നതിനുളള പദ്ധതികള്‍ ഈ മാസം തന്നെ നടപ്പാക്കാന്‍ ജലവിഭവവകുപ്പു മന്ത്രി നിര്‍ദേശം നല്‍കി. ജല ദുര്‍വിനിയോഗം കുറയ്ക്കുന്നതിനുളള ബോധവല്‍കരണ പരിപാടികള്‍ ആവിഷ്‌കരിക്കുന്നതിനും വരള്‍ച്ചാപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനുമായി ചേര്‍ന്ന ദക്ഷിണമേഖലയിലെ ഉന്നതോദ്യോഗസ്ഥരുടെ യോഗത്തിലാണു മന്ത്രി നിര്‍ദേശം നല്‍കിയത്. ജല അതോറിറ്റിയുടെ ശുദ്ധജല പദ്ധതികള്‍ക്കായി ജലസ്രോതസുകളില്‍ ജലലഭ്യത ഉറപ്പാക്കുന്നതിനുളള തടയണ നിര്‍മാണം, ജലവിതരണ പദ്ധതികളുടെ പൂര്‍ത്തീകരണം, കുടിവെളള പദ്ധതികള്‍ ഇല്ലാത്ത വാര്‍ഡുകളില്‍ കുഴല്‍ കിണര്‍ ഹാന്റ് പമ്പ് റിപ്പയര്‍ എന്നിവ ഈ മാസം തന്നെ പൂര്‍ത്തിയാക്കാനാണു നിര്‍ദേശം. തൃശൂര്‍, മലപ്പുറം പാലക്കാട് ജില്ലകളുടെ അവലോകന യോഗം ഫെബ്രുവരി ആറിന് തൃശൂര്‍ രാമനിലയത്തില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."