HOME
DETAILS
MAL
അതിവേഗ റെയില്‍പാത: കേരളം അനുകൂലമെന്ന് സര്‍വേ
backup
February 02 2017 | 19:02 PM
തിരുവനന്തപുരം: അതിവേഗ റെയില്‍പാതാ പദ്ധതിക്കു കേരള ജനത അനുകൂലമെന്ന് സര്‍വേ. പദ്ധതിയെക്കുറിച്ചുള്ള ജനവികാരമറിയാന്‍ കേരള ഹൈസ്പീഡ് റെയില്‍ കോര്‍പറേഷനു വേണ്ടി റിസര്‍ച്ച് സ്ഥാപനമായ സി-ഫോര്‍ നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍.
സംസ്ഥാനത്തെ 86 ശതമാനം പേര്‍ പദ്ധതിയെ സമ്പൂര്‍ണമായി പിന്തുണക്കുന്നുണ്ടെന്നാണ് സര്‍വേ ഫലം വ്യക്തമാക്കുന്നതെന്ന് സി- ഫോര്‍ സി.ഇ.ഒ പ്രേംചന്ദ് പലേറ്റി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അതിവേഗ റെയില്‍പാത വരുന്നത് യാത്രാസമയം ഗണ്യമായി കുറയ്ക്കാനാവുമെന്നതാണ് പദ്ധതിയുടെ പ്രധാന നേട്ടമെന്ന് അനുകൂലിച്ചവര്‍ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."