പുറ്റിങ്ങല്‍: അനുമതി നല്‍കിയത് മത്സരമല്ലാത്ത വെടിക്കെട്ടിനെന്ന് ക്രൈംബ്രാഞ്ച്
കൊച്ചി : പുറ്റിങ്ങല്‍ വെടിക്കെട്ടിന് അനുമതി നല്കാന് ജനപ്രതിനിധികളടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ സമ്മര്‍ദം ചെലുത്തിയില്ലെന്നും പരമ്പരാഗതമായ ആചാരമാണെന്ന വസ്തുത കണക്കിലെടുത്താണ് മത്സരമല്ലാത്ത വെടിക്കെട്ടിന് അനുമതി നല്‍കിയിരുന്നതെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.
വെടിക്കെട്ടിന് അനുമതി നല്കാന് ബാഹ്യ ഇടപെടലുണ്ടായോയെന്ന് ഹൈക്കോടതി നേരത്തെ ആരാഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായി ക്രൈംബ്രാഞ്ച് എസ്.പി ജി ശ്രീധരന് നല്കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. മുന്‍ എം.പി പീതാംബര കുറുപ്പ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ വെടിക്കെട്ടിന് അനുമതി നല്‍കാനാവുമോയെന്ന് ചോദിച്ച് പൊലിസ് ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ചിരുന്നെങ്കിലും മത്സര വെടിക്കെട്ടു നടത്തുന്നതിലെ സാങ്കേതിക പ്രശ്നങ്ങളും അപകടവും വിവരിച്ചതോടെ ഇവര്‍ ആവശ്യം ഉപേക്ഷിച്ചെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."