കലാപൂരത്തിന് രണ്ടാം ദിനത്തില്‍ ആവേശത്തുടക്കം
തൃശൂര്‍: പൂരപ്പറമ്പില്‍ കലാപൂരത്തിന് രണ്ടാം ദിനം ആവേശത്തുടക്കം. ആധിപത്യം നിലനിര്‍ത്താന്‍ കോഴിക്കോടും വെട്ടിപ്പിടിക്കാന്‍ പാലക്കാടും പിന്നാലെ ആതിഥേയരായ തൃശൂരും രണ്ടാം ദിനം രംഗത്തിറങ്ങുമ്പോള്‍, ഭരതനാട്യം, തിരുവാതിര, മിമിക്രി തുടങ്ങി ഒട്ടേറെ ജനപ്രിയ കലകളും ഇന്ന് അരങ്ങേറുന്നു.
വേദി ഒന്ന് നീര്‍മാതളത്തില്‍ എച്ച്.എസ് ബോയ്‌സിന്റെ ഭരതനാട്യം മത്സരം ആരംഭിച്ചു. മൂന്നു മണിക്കാണ് ഇവിടെ എച്ച്.എസ്.എസ് തിരുവാതിര.
രണ്ടാം വേദിയില്‍ വൈകിട്ട് നാലരയ്ക്ക് സമ്മാനദാനവും അഞ്ചിന് സാംസ്‌കാരിക സായാഹ്നവും നടക്കും.
വേദി മൂന്ന് നീലക്കുറിഞ്ഞിയില്‍ എച്ച്.എസ്.എസ് ഭരതനാട്യവും മിമിക്രിയും അരങ്ങേറും.
ഇന്നലത്തെ പോയിന്റ് നില
കോഴിക്കോട്: 175
പാലക്കാട്: 171
തൃശൂര്‍: 169
കണ്ണൂര്‍: 169
മലപ്പുറം: 169
എറണാകുളം: 155
തിരുവനന്തപുരം: 150
കൊല്ലം: 149
കോട്ടയം: 146
ആലപ്പുഴ: 142
വയനാട്: 134
കാസര്‍കോട്: 127
പത്തനംതിട്ട: 126
ഇടുക്കി: 115
പോയിന്റ് നില ലൈവായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."